ഈ സൈസ് എടുക്കാത്തതാണല്ലോ?,പൃഥ്വിയ്ക്കിത് എന്തുപറ്റിയെന്ന് കമന്റുകള്‍

ഈ സൈസ് എടുക്കാത്തതാണല്ലോ?,പൃഥ്വിയ്ക്കിത് എന്തുപറ്റിയെന്ന് കമന്റുകള്‍
കടുവ എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ നടന്നത് കഴിഞ്ഞ ദിവസമാണ്. നിര്‍മാതാവ് സുപ്രിയയും സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും നായിക സംയുക്തയുമെല്ലാം സക്‌സസ് സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു.

സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു ആരാധകന്‍ പച്ച കുത്തിയ കൈകള്‍ പൃഥ്വിരാജിനെ കാണിക്കുകയും നടന്‍ അത് ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസംതന്റെ മുഖവും പേരും പച്ചകുത്തിയ ആരാധകന്റെ കൈകളുടെ ചിത്രം പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ചിത്രം പങ്കുവെച്ച് ഐ ലവ് യു ടൂ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു നടന്‍ ആരാധകരുടെ ഇത്തരം പ്രവണതകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് അത് പ്രോത്സാഹിപ്പിക്കുന്നതോര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നുവെന്നാണ് താരത്തെ വിമര്‍ശിച്ച് പലരും കമന്റ് ചെയ്തത്.

ഈ സൈസ് എടുക്കാത്തതാണല്ലോ?, താങ്കളെ പോലെ ഒരു വ്യക്തി ഇത്തരം കാര്യങ്ങള്‍ സാധാരണ സപ്പോര്‍ട്ട് ചെയതതാണല്ലോ… എന്തുപറ്റി, അക്കൗണ്ട് ഹാക്കായോ രാജുവണ്ണാ, കേരളം ഭ്രാന്താലയം.. നിങ്ങള്‍ വലിയ മനസിന് ഉടമ എങ്കില്‍ ഇതിനെ പ്രോത്സാഹിപ്പിക്കില്ല…, വട്ട് വേറെന്ത് പറയാന്‍' എന്നൊക്കെയാണ് കമന്റുകള്‍.

Other News in this category



4malayalees Recommends