പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90 ശതമാനം കുറച്ച് അബുദാബി

പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90 ശതമാനം കുറച്ച് അബുദാബി
പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം 90 ശതമാനം കുറച്ച് അബുദാബി. ഉപയോഗത്തില്‍ ദിവസേന അഞ്ചു ലക്ഷത്തിന്റെ കുറവ്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ 1 മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ അബുദാബി നിരോധിച്ചത്. ആറു മാസത്തിനിടെ 8.7 കോടി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ചതായി പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. ആഗോള ശരാശരിയേക്കാള്‍ നാലിരട്ടി കൂടതലായിരുന്ന പ്ലാസ്റ്റിക് ഉപയോഗമാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ കുറച്ചത്.

2019 ലെ കണക്കു പ്രകാരം എമിറേറ്റ്‌സില്‍ വര്‍ഷത്തില്‍ 1100 കോടി പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ് നിരോധനത്തിലേക്ക് നയിച്ചത്. അബുദാബിക്ക് പിന്നാലെ ദുബായ്, ഷാര്‍ജ എമിറ്റേറ്റുകളും പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചു.

Other News in this category



4malayalees Recommends