കോളറ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

കോളറ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം
കുവൈത്തില്‍ കോളറ പടരുന്ന സാഹചര്യം നിലവില്‍ ഇല്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം. സാഹചര്യം നിയന്ത്രണവിധേയമാണെന്നും യാത്രാ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കോളറ പടര്‍ന്നു കൊണ്ടിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണെങ്കില്‍ സ്വദേശികളും താമസക്കാരും ജാഗ്രത പുലര്‍ത്തണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. കോളറ പടരുന്ന ഏതെങ്കിലും രാജ്യത്ത് നിന്ന് തിരികെയെത്തി ഏഴു ദിവസത്തിനുള്ളില്‍ വയറിളക്കവും കടുത്ത പനിയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ആവശ്യമായ ചികിത്സ തേടേണ്ടതാണ്.

Other News in this category



4malayalees Recommends