സപ്ലൈ ചെയിനും, ഇമിഗ്രേഷനും; ഇന്ത്യയെ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ട് കാനഡ; ചണ്ഡീഗഢിലും, ഡല്‍ഹിയിലും വിസാ പ്രൊസസിംഗില്‍ കൂടുതല്‍ നിക്ഷേപം വരും

സപ്ലൈ ചെയിനും, ഇമിഗ്രേഷനും; ഇന്ത്യയെ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ട് കാനഡ; ചണ്ഡീഗഢിലും, ഡല്‍ഹിയിലും വിസാ പ്രൊസസിംഗില്‍ കൂടുതല്‍ നിക്ഷേപം വരും

ഇന്ത്യയെ സുപ്രധാന പങ്കാളിയായി കണക്കാക്കി കാനഡയുടെ പുതിയ ഇന്തോ-പസഫിക് സ്ട്രാറ്റജി. വ്യാപാരവും, ഇമിഗ്രേഷനും പ്രധാന ശ്രദ്ധ നല്‍കുന്നതാണ് പദ്ധതി.


പ്രാഥമിക വ്യാപാര കരാറിലൂടെ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റിലേക്ക് ചുവടുവെയ്ക്കാമെന്ന് സ്ട്രാറ്റജി പറയുന്നു. ന്യൂ ഡല്‍ഹിയിലും, ചണ്ഡീഗഢിലും ഉള്‍പ്പെടെ വിസാ പ്രൊസസിംഗിന് 74.6 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ലക്ഷ്യമിടുന്നു.

അതേസമയം ഇന്ത്യയുമായി സുരക്ഷയും, സഹകരണവും സംബന്ധിച്ച് പങ്കാളത്തത്തില്‍ ഏര്‍പ്പെടാന്‍ ഈ പദ്ധതി ഉദ്ദേശിക്കുന്നില്ല. അടുത്ത അഞ്ച് വര്‍ഷത്തില്‍ 2.3 ബില്ല്യണ്‍ ഡോളര്‍ മേഖലയില്‍ ഇതിനായി നിക്ഷേപിക്കാനും ലക്ഷ്യമിടുന്നു.
Other News in this category4malayalees Recommends