തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുളളത് , ജാമ്യം നല്‍കണമെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ; ഹര്‍ജി തള്ളി ഹൈക്കോടതി

തെളിവു നശിപ്പിച്ചെന്ന  കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുളളത് , ജാമ്യം നല്‍കണമെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ; ഹര്‍ജി തള്ളി ഹൈക്കോടതി
പാറശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളി. കേസില്‍ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ച് നിരസിച്ചത്.

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം. നേരത്തെ നെയ്യാറ്റിന്‍കര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.

Other News in this category4malayalees Recommends