ചെങ്കുത്തായ പാറക്കെട്ടില്‍ സാഹസികമായി വലിഞ്ഞ് കയറി ടൊവീനോ

ചെങ്കുത്തായ പാറക്കെട്ടില്‍ സാഹസികമായി വലിഞ്ഞ് കയറി ടൊവീനോ
ഏറെ സാഹസികത ഇഷ്ടപ്പെടുന്ന നടനാണ് ടൊവീനോ തോമസ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരം സാഹസികതയ്ക്ക് മുന്‍കൈ എടുക്കാനും മടിക്കാറില്ല.മിന്നല്‍ മുരളി, കല്‍ക്കി പോലുള്ള ചിത്രങ്ങളുടെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയ്ക്ക് ഇപ്പോഴിതാ സാഹസികത തെളിയിക്കാന്‍ ഒരു അവസരം വന്നിരിക്കുകയാണ്. താരം ഒരു പരസ്യത്തിന്റെ ഭാഗമായുള്ള ഷൂട്ടില്‍ ചെങ്കുത്തായ പാറക്കെട്ട് സഹായമൊന്നുമില്ലാതെ വലിഞ്ഞു കയറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സാഹസികമായി പാറ്കകെട്ട് കയറുന്ന ടൊവീനോയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന് വലിയ അഭിന്ദനമാണ് ലഭിക്കുന്നത്. ഡ്യൂപ്പിന്റെയോ വിഎഫ്എക്‌സിന്റെയോ സഹായം വേണ്ടെന്ന് തീരുമാനിച്ച് ടൊവീനോ തന്നെയാണ് ഈ മല ഒറ്റയ്ക്ക് കയറാന്‍ തീരുമാനിച്ചത്.

ഒരുപാട് അപകടസാധ്യതയുള്ള മലനിരകളിലൂടെയാണ് ടൊവിനോ കയറിപ്പോകുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇയാള്‍ ശരിക്കും സൂപ്പര്‍മാന്‍ തന്നെ, റിയല്‍ മിന്നല്‍ മുരളി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.Other News in this category4malayalees Recommends