ഒമ്പതു വയസ്സുകാരനായ അനന്തരവന്‍ പോലും തല്ലിയത് എന്തിനെന്ന് ചോദിച്ചു ; ഓസ്‌കാര്‍ ചടങ്ങിലെ വിവാദത്തെ കുറിച്ച് വില്‍ സ്മിത്ത്

ഒമ്പതു വയസ്സുകാരനായ അനന്തരവന്‍ പോലും തല്ലിയത് എന്തിനെന്ന് ചോദിച്ചു ; ഓസ്‌കാര്‍ ചടങ്ങിലെ വിവാദത്തെ കുറിച്ച് വില്‍ സ്മിത്ത്
ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മനസ്സ് തുറന്ന് നടന്‍ വില്‍ സ്മിത്ത്. ഒന്‍പത് വയസ്സുള്ള അനന്തരവന്‍ പോലും തന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ വില്‍ സ്മിത്ത് . ട്രെവര്‍ നോഹയുടെ ഷോയില്‍ ആണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

'എന്റെ അനന്തരവന് ഒന്‍പത് വയസ്സാണ്. അന്ന് അവാര്‍ഡ് ഷോ കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ എത്തി. എന്നെ കാണാന്‍ വേണ്ടി അവന്‍ ഉറങ്ങാതെ കാത്തിരുന്നു. അതിന് ശേഷം അവന്‍ എന്റെ മടിയില്‍ കയറി ഇരുന്നു കൈയില്‍ എനിക്ക് കിട്ടിയ ഓസ്‌കാര്‍ അവാര്‍ഡും ഉണ്ട്. എന്നിട്ട് അവന്‍ എന്നോട് ചോദിച്ചു എന്തിനാണ് അദ്ദേഹത്തെ തല്ലിയതെന്ന്. എന്റെ മനസ്സ് അകെ അസ്വസ്ഥമായി', വില്‍ സ്മിത്ത് പറഞ്ഞു.

വില്‍ സ്മിത്തിന്റെ 'ഏമാന്‍സിപ്പേഷന്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവിലാണ് നടന്‍ മനസ്സ് തുറന്നത്. ചിത്രം മേയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഓസ്‌കാര്‍ വിവാദത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ പ്രകോപിപ്പിച്ചത്. അവരുടെ രോഗത്തെ മാനിക്കാതെയുള്ള കളിയാക്കലാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.

Other News in this category



4malayalees Recommends