48,500 വര്‍ഷം പഴക്കമുള്ള 'സോംബി വൈറസിനെ' പൊക്കിയെടുത്ത് ശാസ്ത്രജ്ഞര്‍? റഷ്യയിലെ ഐസില്‍ മരവിച്ചിരുന്ന വൈറസിനെ പുറത്തെടുത്ത് പുതിയ മുന്നറിയിപ്പ്

48,500 വര്‍ഷം പഴക്കമുള്ള 'സോംബി വൈറസിനെ' പൊക്കിയെടുത്ത് ശാസ്ത്രജ്ഞര്‍? റഷ്യയിലെ ഐസില്‍ മരവിച്ചിരുന്ന വൈറസിനെ പുറത്തെടുത്ത് പുതിയ മുന്നറിയിപ്പ്

ആഗോള താപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം പുരാതനമായ സ്ഥിരമായി ഫ്രോസ്റ്റ് ആയിരുന്ന മേഖലകളെ അപകടത്തിലാക്കുകയാണ്. ഇത് മനുഷ്യരാശിക്ക് പുതിയ ഭീഷണി ഉയര്‍ത്തുകയാണ്.


48,500 വര്‍ഷത്തിലേറെയായി ഒരു തടാകത്തിന് കീഴില്‍ തണുത്തുറഞ്ഞ് ഇരുന്ന രണ്ട് ഡസനോളം വൈറസുകളെയാണ് ഗവേഷകര്‍ പുനര്‍ജീവിപ്പിച്ചിരിക്കുന്നത്. റഷ്യയിലെ സൈബീരിയ പ്രദേശത്തുള്ള പെര്‍മാഫ്രോസ്റ്റില്‍ നിന്നുമാണ് യൂറോപ്യന്‍ ഗവേഷകര്‍ പുരാതന സാമ്പിളുകള്‍ ശേഖരിച്ചത്.

13 പുതിയ രോഗാണുക്കളെയാണ് ഇവര്‍ പുനര്‍ജീവിപ്പിച്ച് തിരിച്ചറിഞ്ഞത്. 'സോംബി വൈറസുകള്‍' എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. തണുത്തുറഞ്ഞ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഇരുന്നിട്ടും ഇവ രോഗം പരത്താന്‍ ശേഷിയുള്ള അവസ്ഥയിലാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുരാതന പെര്‍മാഫ്രോസ്റ്റുകള്‍ ആഗോള താപനത്തില്‍ ഇല്ലാതാകുമ്പോള്‍ ഈ വൈറസുകള്‍ പുറത്തെത്തുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Other News in this category4malayalees Recommends