സ്‌കില്‍ഡ് വിസാ ആപ്ലിക്കേഷന് മുന്‍ഗണന നല്‍കാന്‍ ഓസ്‌ട്രേലിയ; പ്രൊസസിംഗ് സമയം മെച്ചപ്പെടുത്തി വിസാ ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാന്‍ മന്ത്രിതല നിര്‍ദ്ദേശം പ്രാബല്യത്തില്‍; ഹെല്‍ത്ത്, എഡ്യുക്കേഷന്‍ പ്രൊസസിംഗ് വേഗത്തിലാകും

സ്‌കില്‍ഡ് വിസാ ആപ്ലിക്കേഷന് മുന്‍ഗണന നല്‍കാന്‍ ഓസ്‌ട്രേലിയ; പ്രൊസസിംഗ് സമയം മെച്ചപ്പെടുത്തി വിസാ ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാന്‍ മന്ത്രിതല നിര്‍ദ്ദേശം പ്രാബല്യത്തില്‍; ഹെല്‍ത്ത്, എഡ്യുക്കേഷന്‍ പ്രൊസസിംഗ് വേഗത്തിലാകും

ഓസ്‌ട്രേലിയയുടെ സ്‌കില്‍ഡ് വിസാ പ്രൊസസിംഗ് സമയം മെച്ചപ്പെടുത്താനും, വിസാ ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാനുമുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്ന പുതിയ മന്ത്രിതല നിര്‍ദ്ദേശം നിലവില്‍ വന്നു. മിനിസ്റ്റീരിയല്‍ ഡയറക്ഷന്‍ നം.100 എന്ന ഉത്തരവ് പ്രകാരം ഹെല്‍ത്ത്, എഡ്യുക്കേഷന്‍ മേഖലകള്‍ക്കാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പ്രൊസസിംഗില്‍ മുന്‍ഗണന നല്‍കുക.


ഈ നിര്‍ദ്ദേശം വന്നതോടെ ഗ്ലോബല്‍ ടാലന്റ് & ബിസിനസ്സ് ഇന്നൊവേഷന്‍, ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള മുന്‍ഗണന ഒഴിവാകും. ഹെല്‍ത്ത്‌കെയര്‍, ടീച്ചിംഗ് ജോലികള്‍ക്കും, ഓഫ്‌ഷോര്‍ പെര്‍മനന്റ്, പ്രൊവിഷണല്‍ ആപ്ലിക്കേഷനുകള്‍ക്കുമാണ് മുന്‍ഗണന ലഭിക്കുക.

വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചെറുകിട ബിസിനസ്സുകള്‍ക്ക് സഹായം നല്‍കാനും പദ്ധതി നിര്‍ദ്ദേശിക്കുന്നു. അടിയന്തര ടെമ്പററി സ്‌കില്‍ ഷോര്‍ട്ടേജ് വിസ പോലുള്ളവയില്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ ഇത് അവസരമൊരുക്കും.

എല്ലാ മേഖലകളിലും അക്രഡിറ്റഡ് സ്‌പോണ്‍സേര്‍സിന്റെ മുന്‍ഗണന തിരികെയെത്തിക്കും. വിശ്വസിക്കാവുന്ന എംപ്ലോയേഴ്‌സിന്റെയും, സാമ്പത്തിക ഉത്പാദനക്ഷമതയുള്ള പ്രധാന ബിസിനസ്സുകളെയുമാണ് ഇതില്‍ പരിഗണിക്കുക.

അതേസമയം പ്രയോറിറ്റി മൈഗ്രേഷന്‍ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റും, ക്രിട്ടിക്കല്‍ സെക്ടറുകളും പദ്ധതി നിര്‍ത്തിവെയ്ക്കും. മുന്‍ഗണന കുറയുന്നതോടെ കൂടുതല്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2022 ജൂണ്‍ 1 മുതല്‍ ഓസ്‌ട്രേലിയന്‍ ഹോം അഫയേഴ്‌സ് വകുപ്പ് 2,780,000 വിസകളില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
Other News in this category



4malayalees Recommends