നായയെ തൊഴിച്ച വീഡിയോ പ്രചരിച്ച സംഭവം ; 42 കാരന് ഒരു വര്‍ഷം നല്ല നടപ്പും 9,000 ഡോളര്‍ പിഴയും ചുമത്തി കോടതി ; ഭയപ്പാടില്‍ ചെയ്തതെന്ന വാദം കോടതി തള്ളി

നായയെ തൊഴിച്ച വീഡിയോ പ്രചരിച്ച സംഭവം ; 42 കാരന് ഒരു വര്‍ഷം നല്ല നടപ്പും 9,000 ഡോളര്‍ പിഴയും ചുമത്തി കോടതി ; ഭയപ്പാടില്‍ ചെയ്തതെന്ന വാദം കോടതി തള്ളി
കോവിഡ് നിയമങ്ങള്‍ക്കെതിരെ മെല്‍ബണില്‍ നടന്ന പ്രതിഷേധ സമരത്തിനിടെയാണ് 42 വയസ്സുള്ള സ്റ്റിപ്പോ കിച്ചാക്ക് വളര്‍ത്ത് നായയെ ആക്രമിച്ചത്. കിച്ചാക്ക് നായയെ തൊഴിച്ചു തെറിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സംഭവത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള സംഘടനയായ RSPCAയെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരോട് താന്‍ ഭയപ്പാടില്‍ ചെയ്തതായിരുന്നുവെന്ന് പറഞ്ഞ കിച്ചാക്ക്, നായ തന്നെ ആക്രമിക്കുമോ എന്ന് പേടിച്ചാണ് തൊഴിച്ചതെന്നും വിശദീകരിച്ചു.

കേസ് പരിഗണിച്ച മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി കിച്ചാക്കിന്റെ പ്രവൃത്തിയെ അപലിച്ചു. പ്രവൃത്തി ഭീരുത്വം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി യാതൊരു പ്രകോപനവുമില്ലാതെയാണ് നായയെ തൊഴിച്ചതെന്നും നിരീക്ഷിച്ചു.

നിര്‍മാണത്തൊഴിലാളിയായ കിച്ചാക്കിന് വധഭീക്ഷണി നിലനില്‍ക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പെട്ടന്നുണ്ടായ പ്രകോപനമാണ് പ്രവൃത്തിക്ക് കാരണം.കിച്ചാക്കിന്റെ ഭാര്യയുടേതുള്‍പ്പെടെ ഏഴ് സ്വഭാവ സര്‍ട്ടിഫിക്കറ്റുകളും വാദത്തിനിടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ഒരു മനുഷ്യന് ചവിട്ടു കിട്ടുമ്പോഴുണ്ടാകുന്ന അതേ അനുഭവം തന്നെയാകും നായയ്ക്കും ഉണ്ടാകുക എന്ന് കോടതി നിരീക്ഷിച്ചു.നായയ്ക്കും ഞെട്ടലും, വേദനയും അനുഭവപ്പെട്ടിട്ടുണ്ടാകാമെന്നും കോടതി പറഞ്ഞു.

കിച്ചാക്കിന്റെ പ്രവൃത്തിക്ക് 12 മാസത്തെ നല്ലനടപ്പ് വിധിച്ച കോടതി 9,000 ഡോളര്‍ പിഴ ഈടാക്കാനും നിര്‍ദ്ദേശിച്ചു. ഇതില്‍ 2,000 ഡോളര്‍ നോര്‍ത്ത് മെല്‍ബണിലെ ലോര്‍ട്ട് സ്മിത്ത് അനിമല്‍ ഹോസ്പിറ്റലിന് കിച്ചാക്ക് സംഭാവന നല്‍കണം. ബാക്കിയുള്ള 7,000 ഡോളര്‍ കേസ് നടത്തിപ്പിന്റെ ചെലവിനത്തില്‍ RSPCAയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

Other News in this category



4malayalees Recommends