ഇടവേളയ്ക്ക് ശേഷം ആശ്വാസം; കഴിഞ്ഞ മാസം പണപ്പെരുപ്പത്തില്‍ നേരിയ ഇടിവ്; സുപ്രധാന വാര്‍ഷിക നിരക്ക് വര്‍ദ്ധന വാടകയില്‍

ഇടവേളയ്ക്ക് ശേഷം ആശ്വാസം; കഴിഞ്ഞ മാസം പണപ്പെരുപ്പത്തില്‍ നേരിയ ഇടിവ്; സുപ്രധാന വാര്‍ഷിക നിരക്ക് വര്‍ദ്ധന വാടകയില്‍

കഴിഞ്ഞ മാസം രാജ്യത്തെ പണപ്പെരുപ്പത്തില്‍ നേരിയ ഇടിവ് നേരിട്ടതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍. എന്നാല്‍ പണപ്പെരുപ്പം പീക്കില്‍ എത്തിയിട്ടില്ലെന്ന ആശങ്കയും ഇതോടൊപ്പം ബിസിനസ്സുകളും, ഇക്കണോമിസ്റ്റുകളും പങ്കുവെയ്ക്കുന്നു.


സെപ്റ്റംബറില്‍ 7.3 ശതമാനമായിരുന്ന ഹെഡ്‌ലൈന്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ 6.9 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ വലിയ തോതില്‍ പഴങ്ങളുടെയും, പച്ചക്കറികളുടെയും വില കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. 17.4 ശതമാനത്തില്‍ നിന്നും 9.4 ശതമാനമായാണ് വാര്‍ഷി നിരക്ക് വര്‍ദ്ധന ഈ വിഭാഗത്തില്‍ കുറഞ്ഞത്.

വസ്ത്രങ്ങളുടെയും, പാദരക്ഷകളുടെയും വിലയും 5.7 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം സ്‌കൂള്‍ ഹോളിഡേ പീക്ക് മൂലം യാത്രാ നിരക്കുകള്‍ 12.6 ശതമാനത്തില്‍ നിന്നും 3.7 ശതമാനമായും കുറഞ്ഞു.

വാടക നിരക്ക് വര്‍ദ്ധിച്ചതാണ് ഒക്ടോബറിലെ ഏറ്റവും സുപ്രധാന ഘടകം. സെപ്റ്റംബറില്‍ വാര്‍ഷിക വളര്‍ച്ച 2.9 ശതമാനത്തില്‍ നിന്നും .5 ശതമാനമായാണ് ഉയര്‍ന്നത്. അതിര്‍ത്തികള്‍ തുറന്നതോടെ ഉത്പന്നങ്ങളും, സേവനങ്ങളുടെയും ലഭ്യത വര്‍ദ്ധിച്ചത് പണപ്പെരുപ്പത്തിന്റെ ഭാരം കുറയ്ക്കാന്‍ സഹായിച്ചുവെന്നാണ് എബിഎസ് വ്യക്തമാക്കുന്നത്.
Other News in this category4malayalees Recommends