യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ് കൂടി

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ് കൂടി
യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൌണ്‍സിന്റെയാണ് തീരുമാനം. ഡിസംബര്‍ ഒന്നിന് മുന്‍പുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ബാധകം. ജനുവരി 20 വരെ പിഴ അടയ്ക്കാം. ഇക്കാലയളവിലെ നിയമലംഘനത്തിന്റെ പേരില്‍ വാഹനം പിടിച്ചെടുക്കില്ലെന്നും ട്രാഫിക് പോയിന്റ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

ദുബൈയില്‍ തുടര്‍ച്ചയായി നാലു ദിവസം സൗജന്യ പാര്‍ക്കിങ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കില്ലെന്ന് ആര്‍ടിഎ അറിയിച്ചു. പതിവുപോലെ ഞായറാഴ്ച ദിവസങ്ങളില്‍ സൗജന്യപാര്‍ക്കിങ് അനുവദിക്കുകയും ചെയ്യും. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ക്ക് ഇത് ബാധകമല്ല. നാളെ മുതല്‍ ശനിവരെ മെട്രോ,ട്രാം, ബസ് സര്‍വീസുകള്‍ക്ക് പുതിയ സമയക്രമം അനുവദിച്ചു. മെട്രോ രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒരു മണി വരെ സര്‍വീസ് നടത്തും. ട്രാമുകളും ബസുകളും രാവിലെ ആറ് മുതല്‍ രാത്രി ഒരു മണിവരെ നിരത്തിലിറങ്ങും. ഞായറാഴ്ചയും ബസുകള്‍ ഈ സമയക്രമം തുടരും. എന്നാല്‍ മെട്രോ രാവിലെ എട്ട് മുതല്‍ രാത്രി 12 വരെയും ട്രാം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒരു മണി വരെയുമായിരിക്കും സര്‍വീസ് നടത്തുക.

Other News in this category4malayalees Recommends