വിവാഹ ദിവസം പോലും താന്‍ ബോഡി ഷെയ്മിംഗിന് ഇരയായി ; മഞ്ജിമ

വിവാഹ ദിവസം പോലും താന്‍ ബോഡി ഷെയ്മിംഗിന് ഇരയായി ; മഞ്ജിമ
വിവാഹ ദിവസം പോലും താന്‍ ബോഡി ഷെയ്മിംഗിന് ഇരയായെന്ന് മഞ്ജിമ മോഹന്‍. നവംബര്‍ 28ന് ആണ് മഞ്ജിമയും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നാണ് മഞ്ജിമ പറയുന്നത്.

മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. വിവാഹ ദിവസം പോലും ബോഡിഷെയ്മിംഗ് നേരിടേണ്ടി വന്നു. തന്റെ ശരീരത്തില്‍ താന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ തനിക്ക് അത് സാധിക്കുമെന്നും അറിയാം.

തന്റെ ജോലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ താന്‍ അതു ചെയ്യുക തന്നെ ചെയ്യും. ഇതൊക്കെ തന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്നാണ് മഞ്ജിമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Other News in this category4malayalees Recommends