9 കാരി കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍, ബലാത്സംഗമെന്ന് സംശയം

9 കാരി കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍, ബലാത്സംഗമെന്ന് സംശയം
രാജസ്ഥാനില്‍ ഒമ്പത് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് സംഭവം. മരണം ഉറപ്പാക്കാന്‍ തലയില്‍ ഇഷ്ടികകൊണ്ട് അടിച്ചതായും പൊലീസ് പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരിക്കാന്‍ സാധ്യതയുണ്ട്.

നായക് സമുദായക്കാരിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ചയാണ് കാണാതായത്.

ഒരാള്‍ ഒരു പാക്കറ്റ് ചിപ്‌സ് വാങ്ങിയതായും അയാള്‍ക്കൊപ്പം പെണ്‍കുട്ടി ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതികള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നും പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ പറഞ്ഞു.

പെണ്‍കുട്ടിയെ ആദ്യം തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് കരുതുന്നത്. തുടര്‍ന്ന് പ്രതികള്‍ ഇഷ്ടികകൊണ്ട് മര്‍ദ്ദിച്ചു. അവളുടെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പെണ്‍കുട്ടിക്ക് അറിയാമായിരുന്നിരിക്കണം എന്നാണ് സൂചനകള്‍ വെളിപ്പെടുത്തുന്നത്. അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ ഇല്ലയോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകും. പൊലീസ് കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. ദമ്പതികളുടെ ഏക മകളായിരുന്നു മരിച്ച പെണ്‍കുട്ടി.

Other News in this category4malayalees Recommends