ഇനിയെങ്കിലും പുതു ജീവിതത്തിലേക്ക് കടന്ന് കൂടെ, അനുഷ്‌കയോട് ആരാധകര്‍

ഇനിയെങ്കിലും പുതു ജീവിതത്തിലേക്ക് കടന്ന് കൂടെ, അനുഷ്‌കയോട് ആരാധകര്‍
കരിയറിനൊപ്പം തന്നെ നടി അനുഷ്‌കയുടെ വ്യക്തി ജീവിതവും നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. നടന്‍ പ്രഭാസുമായി ചേര്‍ത്താണ് അനുഷ്‌കയ്ക്ക് എല്ലായ്‌പ്പോഴും ഗോസിപ്പുകള്‍ വന്നത്. ബാഹുബലിക്ക് ശേഷമാണ് ഈ ഗോസിപ്പിന് ആക്കം കൂടിയത്. എന്നാല്‍ പ്രഭാസും കൃതി സനോണും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടിയുടെ ആരാധകര്‍. തങ്ങളുടെ പ്രിയ നടി ഇങ്ങനെ സിംഗിള്‍ ആയി തുടരുന്നത് വിഷമിപ്പിക്കുന്നു എന്നാണ് അനുഷ്‌കയുടെ ആരാധകര്‍ പറയുന്നത്. പ്രായം 40 ആയി, കാമുകനെന്ന് പറഞ്ഞ് ആഘോഷിച്ച പ്രഭാസിന് കാമുകിമാരാണ്, ഇനിയെങ്കിലും പുതു ജീവിതത്തിലേക്ക് കടന്ന് കൂടെ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.

അതിന് മുമ്പ് മിര്‍ച്ചി, ബില്ല തുടങ്ങിയ സിനിമകളില്‍ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രഭാസുമായി അനുഷ്‌ക വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് നേരത്തെ പല തവണ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ താരങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയം ഇല്ലെന്നും പ്രഭാസും അനുഷ്‌കയും പറഞ്ഞു.

ഈ ഗോസിപ്പുകള്‍ അടങ്ങിയ ശേഷം പ്രഭാസും കൃതി സനോനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നു എന്ന റിപ്പോര്‍ട്ട് പരന്നത്. എന്നാല്‍ ഇത് സത്യമല്ലെന്ന് വ്യക്തമാക്കി കൃതി സനോനും രംഗത്തെത്തി.

Other News in this category4malayalees Recommends