ഖലീഫ സിറ്റിയില്‍ കളിച്ച് ഉല്ലസിക്കാന്‍ അഞ്ച് പോക്കറ്റ് പാര്‍ക്കുകള്‍ ഇന്നു മുതല്‍

ഖലീഫ സിറ്റിയില്‍ കളിച്ച് ഉല്ലസിക്കാന്‍ അഞ്ച് പോക്കറ്റ് പാര്‍ക്കുകള്‍ ഇന്നു മുതല്‍
ഖലീഫ സിറ്റിയില്‍ പുതിയതായി തയ്യാറാക്കിയ അഞ്ച് പോക്കറ്റ് പാര്‍ക്കുകള്‍ ഇന്നു മുതല്‍ പൊതു ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. റനിം ഗാര്‍ഡന്‍, മഷ്തല്‍ പ്ലാസ, ഹിമ്മ പാര്‍ക്ക് ,സാദിം പാര്‍ക്ക് , തിലാല്‍ പാര്‍ക്ക് എന്ന പേരിലാണ് താമസ കേന്ദ്രങ്ങള്‍ക്ക് സമീപത്തായി പാര്‍ക്കുകള്‍ സജ്ജമാക്കിയത്.

കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നൂതന വിനോത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക നടപ്പാതയും ഇവിടെയുണ്ട്. ടെന്നീസ് ,ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ഫുട്‌ബോള്‍ എന്നിവയ്ക്കായി പ്രത്യേക സൗകര്യവുമുണ്ട്.

Other News in this category4malayalees Recommends