കുവൈത്ത് പൗരന്മാര്ക്ക് വിസയില്ലാതെ പ്രവേശനം ; യൂറോപ്യന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ്
യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ കുവൈത്ത് പൗരന്മാര്ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച ശുപാര്ശയിന്മേല് യൂറോപ്യന്‍ പാര്‍ലമെന്റ് ഇന്ന് വോട്ട് ചെയ്യുമെന്ന് സിവില്‍ ലിബര്‍ട്ടീസ് ഹോം അഫയേഴ്സ് കമ്മറ്റി അറിയിച്ചു.
ഈ മാസം 17 ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പാണ് മാറ്റിയത്. ഇളവിന് ആവശ്യമായ എല്ലാ നിബന്ധനകളും നേരത്തെ കുവൈത്ത് പൂര്‍ത്തിയാക്കിയിരുന്നു. കുവൈത്തികളെ ഷെങ്കന്‍ വിസയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് യൂറോപ്യന്‍ കമ്മീഷന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.