ഓസ്‌ട്രേലിയ ചെറിയ മീനല്ല! അടുത്ത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ കടുപ്പമെന്ന് മുന്നറിയിപ്പ് നല്‍കി കോച്ച്; സൂപ്പര്‍താരം ലയണല്‍ മെസിയും സംഘവും വിയര്‍ക്കേണ്ടി വരും

ഓസ്‌ട്രേലിയ ചെറിയ മീനല്ല! അടുത്ത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ കടുപ്പമെന്ന് മുന്നറിയിപ്പ് നല്‍കി കോച്ച്; സൂപ്പര്‍താരം ലയണല്‍ മെസിയും സംഘവും വിയര്‍ക്കേണ്ടി വരും

ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടുന്ന തന്റെ ടീം രണ്ടാം റൗണ്ടിലെ ഫേവറിറ്റുകളല്ലെന്ന് സമ്മതിച്ച് അര്‍ജന്റീനിയന്‍ കോച്ച് ലയണല്‍ സ്‌കളോണി. സൂപ്പര്‍താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ടീം എതിരാളികളായ ഓസ്‌ട്രേലിയയെ ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


'അവരെല്ലാം ബുദ്ധിമുട്ടുള്ള എതിരാളികളാണ്, സൗദി അറേബ്യയുടെ കാര്യത്തില്‍ നമ്മള്‍ കണ്ടതാണ്', സ്‌കലോണി പറഞ്ഞു. 'ഓസ്‌ട്രേലിയ എളുപ്പമുള്ള എതിരാളികളാണെന്ന് കരുതുന്നത് തെറ്റാണ്. ഈ ലോകകപ്പില്‍ ശക്തരായ ടീമുകളെ മറികടന്നാണ് അവര്‍ എത്തിയതെന്ന് നമ്മള്‍ കണ്ടതാണ്. എല്ലാ മത്സരങ്ങളും കഠിനമാണ്. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരം എളുപ്പമാകുമെന്ന് കരുതുന്നത് തെറ്റാണ്. ഞങ്ങളല്ല ഫേവറിറ്റുകള്‍', കോച്ച് വ്യക്തമാക്കി.

ഇന്ന് ജയിച്ചത് കൊണ്ട് ലോകകപ്പ് ജയിക്കുമെന്ന് കരുതാനും കഴിയില്ലെന്ന് സ്‌കലോണി കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയെ പഠിക്കാന്‍ തന്റെ ബാക്ക്‌റൂം ജീവനക്കാര്‍ അധിക സമയം ചെലവാക്കിയിട്ടില്ലെന്ന് സ്‌കലോണി സമ്മതിച്ചു. പക്ഷെ ഇനി ഇത് ചെയ്യും. എതിരാളികളെ എങ്ങിനെ വീഴ്ത്താമെന്നും പഠിക്കേണ്ടതുണ്ട്.

അതേസമയം സംഘാടകര്‍ക്കെതിരെ സ്‌കലോണി തന്റെ അതൃപ്തി തുറന്നുപറഞ്ഞു. ഗ്രൂപ്പ് ജേതാക്കളായിട്ടും രണ്ട് ദിവസത്തെ മാത്രം വിശ്രമം ലഭിച്ച് അടുത്ത നോക്കൗട്ടില്‍ കളിക്കേണ്ടി വരുന്നതാണ് കോച്ചിനെ ചൊടിപ്പിച്ചത്.
Other News in this category



4malayalees Recommends