ഭവനവില താഴേക്ക് തന്നെ; പലിശ നിരക്ക് വര്‍ദ്ധനവുകള്‍ ഉയരുന്നതും തുടരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്; ഭവനവില തുടര്‍ച്ചയായ എട്ടാം മാസവും കുറഞ്ഞു

ഭവനവില താഴേക്ക് തന്നെ; പലിശ നിരക്ക് വര്‍ദ്ധനവുകള്‍ ഉയരുന്നതും തുടരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്; ഭവനവില തുടര്‍ച്ചയായ എട്ടാം മാസവും കുറഞ്ഞു

ദേശീയ ഭവനവിലയില്‍ തുടര്‍ച്ചയായ എട്ടാം മാസവും ഇടിവ്. ഉയരുന്ന പലിശ നിരക്കുകളുടെ പിന്‍ബലത്തിലാണ് വില താഴേക്ക് പോകുന്നെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.


നവംബറില്‍ ദേശീയ തലത്തില്‍ 0.16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തലസ്ഥാന നഗരങ്ങളിലെ വില ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 3.09 ശതമാനം താഴെയാണ്. ഡാര്‍വിന്‍, മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഇടിവ്.

അതേസമയം അഡ്‌ലെയ്ഡില്‍ 0.25 ശതമാനം വര്‍ദ്ധിച്ചു. പലിശ നിരക്ക് വര്‍ദ്ധനവുകള്‍ ഹൗസിംഗ് വിപണിയെ വേഗത്തില്‍ സന്തുലിതാവസ്ഥയിലേക്ക് നയിച്ചതായി പ്രോപ് ട്രാക്ക് സീനിയര്‍ ഇക്കണോമിസ്റ്റ് എലേനര്‍ ക്രിയാഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അമിത വളര്‍ച്ചയ്ക്ക് ശേഷമാണ് ഈ തിരിച്ചടി.

തുടര്‍ച്ചയായ എട്ടാം മാസമാണ് ദേശീയ ഭവന വിലയില്‍ ഇടിവ് വരുന്നത്. 1990-കള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയും വേഗത്തില്‍ പലിശ നിരക്ക് കടുപ്പമായി മാറുന്നതും, അവര്‍ വ്യക്തമാക്കി.

ഡിസംബറില്‍ മറ്റൊരു 0.25 ശതമാനം പലിശ വര്‍ദ്ധനവ് കൂടി പ്രതീക്ഷിക്കാമെന്ന് ക്രിയാഗ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ക്യാഷ് റേറ്റ് മൂന്ന് ശതമാനത്തിന് മുകളിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അടുത്ത വര്‍ഷത്തോടെ പലിശ നിരക്ക് വര്‍ദ്ധന നിര്‍ത്തുമ്പോള്‍ ഭവവില തകര്‍ച്ചയിലും ഇളവ് വരുമെന്നാണ് ഇവരുടെ പ്രവചനം.
Other News in this category4malayalees Recommends