ഈ രണ്ട് ഇന്ത്യന്‍ നഗരങ്ങളിലെ വിസാ പ്രൊസസിംഗ് സെന്ററുകള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്താന്‍ കാനഡ; വിശദവിവരങ്ങള്‍ ഇങ്ങനെ

ഈ രണ്ട് ഇന്ത്യന്‍ നഗരങ്ങളിലെ വിസാ പ്രൊസസിംഗ് സെന്ററുകള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്താന്‍ കാനഡ; വിശദവിവരങ്ങള്‍ ഇങ്ങനെ

ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിസാ പ്രൊസസിംഗ് സെന്ററുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കനേഡിയന്‍ ഗവണ്‍മെന്റ്.


ഡല്‍ഹി, ചണ്ഡീഗഢ് എന്നീ നഗരങ്ങളിലെ വിസാ പ്രൊസസിംഗ് സെന്ററുകള്‍ പരിഷ്‌കരിച്ച് വിസാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. കാനഡയുടെ ഇന്തോ-പസഫിക് സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ പദ്ധതി.

കാനഡയുടെ ഇന്തോ-പസഫിക് സ്ട്രാറ്റജിക്ക് സാമ്പത്തികമായി വളരെ വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍ പറഞ്ഞു. കാനഡയെയും, മറ്റ് മേഖലയിലെ ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇമിഗ്രേഷന്‍ പ്രൊമോട്ട് ചെയ്യാനും പദ്ധതി വഴിയൊരുക്കും.

പ്രൊസസിംഗ് സമയം കുറച്ച്, പുതിയ ആളുകളുടെ ലക്ഷ്യകേന്ദ്രമായി കാനഡയെ നിലനിര്‍ത്താനാണ് നിക്ഷേപങ്ങള്‍ വരുന്നതെന്ന് സിയാന്‍ ഫ്രേസര്‍ കൂട്ടിചേര്‍ത്തു.
Other News in this category



4malayalees Recommends