വിളിക്കാത്ത കല്ല്യാണത്തിന് എത്തി പിടിക്കപ്പെട്ടു: എംബിഎ വിദ്യാര്‍ത്ഥിയെ പാത്രം കഴുകിപ്പിച്ചു

വിളിക്കാത്ത കല്ല്യാണത്തിന് എത്തി പിടിക്കപ്പെട്ടു: എംബിഎ വിദ്യാര്‍ത്ഥിയെ പാത്രം കഴുകിപ്പിച്ചു
വിളിക്കാത്ത കല്ല്യാണത്തിന് എത്തി എട്ടിന്റെ പണി വാങ്ങി എംബിഎ വിദ്യാര്‍ത്ഥി. ഭോപ്പാലില്‍ നിന്നുമുള്ള ഒരു എംബിഎ വിദ്യാര്‍ത്ഥിയ്ക്കാണ് വിളിക്കാത്ത കല്യാണത്തിന് ചെന്ന് വില കൂടിയ തരം ഭക്ഷണം കഴിച്ച് പണി കിട്ടിയത്

എന്നാല്‍, പിടിക്കപ്പെട്ടതോടെ വിദ്യാര്‍ത്ഥിയോട് ആളുകള്‍ വളരെ മോശമായിട്ടാണ് പെരുമാറിയത്. വിദ്യാര്‍ത്ഥിയെ കൊണ്ട് വീട്ടുകാര്‍ പാത്രങ്ങള്‍ കഴുകിപ്പിച്ചു. വിദ്യാര്‍ത്ഥി പാത്രം കഴുകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.വീഡിയോയില്‍ എല്ലാവരും ചേര്‍ന്ന് അവനെ കൊണ്ട് പാത്രം കഴുകിപ്പിക്കുന്നതും അവന്‍ പാത്രം കഴുകുന്നതും കാണാം. വീഡിയോ വൈറലായതോടെ ആളുകള്‍ അവനെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകളുമായി മുന്നോട്ട് വന്നു.

ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയാണ് വീഡിയോയില്‍ എന്ന് പറയുന്നു. വീഡിയോയില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയോട് അവന്‍ വിവാഹത്തിന് ചെന്നതുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങള്‍ ചോദിക്കുന്നത് കേള്‍ക്കാം.

'എന്തിനാണ് കല്യാണത്തിന് വന്നത്, നിന്നെ ആരെങ്കിലും ക്ഷണിച്ചോ' തുടങ്ങിയ ചോദ്യങ്ങളാണ് ഇയാള്‍ ചോദിക്കുന്നത്. അതോടൊപ്പം മറ്റൊരാള്‍ 'ഈ പാത്രങ്ങള്‍ വൃത്തിയായി കഴുകണം, വീട്ടില്‍ കഴുകുന്നത് പോലെ' എന്ന് നിര്‍ദ്ദേശിക്കുന്നതും കേള്‍ക്കാം.

Other News in this category4malayalees Recommends