പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, സിഗരറ്റ് വെച്ച് പൊള്ളിക്കല്‍; സല്‍മാനെതിരെ മുന്‍കാമുകി

പ്രകൃതിവിരുദ്ധ ലൈംഗികബന്ധം, സിഗരറ്റ് വെച്ച് പൊള്ളിക്കല്‍; സല്‍മാനെതിരെ മുന്‍കാമുകി
സല്‍മാന്‍ ഖാനുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന നടിയാണ് സോമി അലി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇവര്‍ സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു സല്‍മാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് സോമി വെളിപ്പെടുത്തിയത്.

എന്റെ ഷോകള്‍ നീ ഇന്ത്യയില്‍ വിലക്കൂ, ലോ സ്യൂട്ട് നല്‍കൂ. നീയൊരു ഭീരുവാണ്. എനിക്കിവിടെ അമ്പത് അഭിഭാഷകരുണ്ട്. വര്‍ഷങ്ങളോളം നീയെന്നെ കടത്തി വിട്ട സിഗരറ്റു കൊണ്ടുള്ള പൊള്ളിക്കലുകളില്‍ നിന്നും ശാരീരിക അതിക്രമങ്ങളില്‍ നിന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ നിന്നെല്ലാം എന്നെ രക്ഷിക്കാനായി.

നീയൊരു മെയില്‍ ഷോവനിസ്റ്റ് പിഗ് ആണ്. ഒരുപാട് സ്ത്രീകളെ മര്‍ദ്ദിച്ചിട്ടുള്ള ഇവനെ പിന്തുണയ്ക്കുന്ന നടിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇവനെ പിന്തുണയ്ക്കുന്ന നടന്മാരെ ഓര്‍ത്തും ലജ്ജിക്കുന്നു. ഇത് യുദ്ധത്തിനുള്ള സമയമാണ്' എന്നായിരുന്നു സോമി കുറിച്ചത്.

പിന്നീട് നടി തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നേരത്തേയും സല്‍മാനെതിരെ സമാനമായ പ്രതികരണങ്ങള്‍ സോമിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. താരത്തിന്റെ പേരെടുത്ത് പറയാതെയും സോമി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. താന്‍ ഒരുനാള്‍ തുറന്ന് പറയുമെന്ന് ഒരിക്കല്‍ സോമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends