ലോകത്തിലെ മികച്ച കുടിയേറ്റ നഗരമായി സ്‌പെയിനിലെ വലന്‍സിയയെ തെരഞ്ഞെടുത്തു ; ഓസ്‌ട്രേലിയയില്‍ നിന്ന് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക നഗരം മെല്‍ബണ്‍ ; 13ാം സ്ഥാനത്ത് സിഡ്‌നി

ലോകത്തിലെ മികച്ച കുടിയേറ്റ നഗരമായി സ്‌പെയിനിലെ വലന്‍സിയയെ തെരഞ്ഞെടുത്തു ; ഓസ്‌ട്രേലിയയില്‍ നിന്ന് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക നഗരം മെല്‍ബണ്‍ ; 13ാം സ്ഥാനത്ത് സിഡ്‌നി
ലോകത്തിലെ മികച്ച കുടിയേറ്റ നഗരങ്ങളെ കണ്ടെത്താനായി ഇന്റര്‍നേഷന്‍സ് എന്ന സംഘടന നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തു വന്നത്. 181 രാജ്യങ്ങളില്‍ ജീവിക്കുന്ന 12,000ഓളം കുടിയേറ്റക്കാര്ക്കിടയിലായിരുന്നു സര്‍വേ നടന്നത്. നഗര ജീവിതത്തിലെ 56 ഘടകങ്ങളെക്കുറിച്ചായിരുന്നു സര്‍വേ. സ്‌പെയിനിലെ വലന്‍സിയയാണ് കുടിയേറിജീവിക്കാന്‍ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.കുറഞ്ഞ ജീവിതച്ചലെവും, സൗഹാര്‍ദ്ദപരമായ അന്തരീക്ഷവുമെല്ലാമാണ് വലന്‍സിയയെ മുന്നിലെത്തിച്ചത്. ഇതോടൊപ്പം, കുറഞ്ഞ ചെലവിലെ പൊതുഗതാഗതമാര്‍ഗ്ഗങ്ങളും, സാമൂഹ്യ ജീവിതത്തിനു ലഭിക്കുന്ന സുരക്ഷയുമെല്ലാം വലന്‍സിയയ്ക്ക് ഗുണകരമായി.

ദുബായിയാണ് പട്ടികയിലെ രണ്ടാം നഗരം.നികുതി രഹിത ജീവിതവും, മികച്ച അടിസ്ഥാന സൗകര്യങ്ങളും, സര്‍ക്കാര്‍ സേവനങ്ങളുമെല്ലാമാണ് കുടിയേറ്റക്കാര്‍ ദുബായിയെ തെരഞ്ഞെടുക്കാന്‍ കാരണം.

കുറഞ്ഞ ജീവിതച്ചെലവും, മികച്ച ചുറ്റുപാടും കാരണം മെക്‌സിക്കോ സിറ്റി പട്ടികയില്‍ മൂന്നാമതെത്തി.

ഓസ്‌ട്രേലിയയില്‍ നിന്ന് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക നഗരം മെല്‍ബണാണ്.

വളരെ എളുപ്പത്തില്‍ ഇഴുകിച്ചേരാവുന്ന നഗരം എന്നാണ് മെല്‍ബണിനെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയ പ്രതികരണം.

പട്ടികയില്‍ 13ാം സ്ഥാനത്താണ് സിഡ്‌നിയുള്ളത്. ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ മറ്റു പല ലോകനഗരങ്ങളെക്കാളും പിന്നിലായാണ് മെല്‍ബണിനെയും സിഡ്‌നിയെയും കുടിയേറ്റ സമൂഹങ്ങള്‍ വിലയിരുത്തുന്നത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.50 കുടിയേറ്റ നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍ വന്നിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗാണ്.

സുരക്ഷിതത്വമില്ലായ്മ, വീടുകിട്ടാനുള്ള പ്രയാസം, ജീവിതനിലവാരത്തിലെ കുറവ് തുടങ്ങി നിരവധികാരണങ്ങളാണ് ജോഹന്നസ്ബര്‍ഗിന് തിരിച്ചടിയായത്.

Other News in this category



4malayalees Recommends