സിഗററ്റിന് ഫ്‌ളേവര്‍ വേണ്ട ,ആകര്‍ഷക കവറുകളും ഒഴിവാക്കുന്നു ; ലഹരി ഉപയോഗം കുറക്കാന്‍ പുതിയ ടെക്‌നിക്കുകള്‍

സിഗററ്റിന് ഫ്‌ളേവര്‍ വേണ്ട ,ആകര്‍ഷക കവറുകളും ഒഴിവാക്കുന്നു ; ലഹരി ഉപയോഗം കുറക്കാന്‍ പുതിയ ടെക്‌നിക്കുകള്‍
ഓസ്‌ട്രേലിയയിലെ ആരോഗ്യ വകുപ്പ് ഫ്‌ളേവറുകള്‍ ഉള്ള സിഗരറ്റുകളും നിരോധിക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തി. പുകയില കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ 'ആകര്‍ഷകമല്ലാത്ത' നിറങ്ങളില്‍ പുറത്തിറക്കിയാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. നേരത്തെ, സിഗരറ്റ് പാക്കറ്റുകള്‍ക്ക് അമിതമായി ആകര്‍ഷകമായ ഗ്രാഫിക്‌സ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഓസ്‌ട്രേലിയ പുകയില കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സിഗരറ്റ് സ്റ്റിക്കുകളെ കുറിച്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

2025ഓടെ ദേശീയ ദിനംപ്രതി പുകവലി ഉപയോഗം 10 ശതമാനത്തില്‍ താഴെയെത്തിക്കാനും വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍, 2030ഓടെ അഞ്ച് ശതമാനമോ അതില്‍ കുറവോ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി മാര്‍ക്ക് ബട്ട്‌ലര്‍ പറഞ്ഞു.

പ്ലെയിന്‍ പാക്കേജിംഗില്‍ നിന്ന് ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പുകവലിയ്‌ക്കെതിരെ മികച്ച ക്യാമ്പെയ്‌നുകള്‍ മാത്രമല്ല ഇതിനെ ആകര്‍ഷകമല്ലാതാക്കേണ്ടതും അനിവാര്യമാണ്. ഇതിനായി സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമന്ത്രി.

Other News in this category



4malayalees Recommends