ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ന്യൂയോര്‍ക്ക്

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ന്യൂയോര്‍ക്ക്
ലോകത്ത് ഏറ്റവും ജീവിത ചെലവേറിയ നഗരം യുഎസിലെ ന്യൂയോര്‍ക്ക്. ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ചെലവേറിയ നഗരങ്ങളുടെ പട്ടികയിലാണ് ന്യൂയോര്‍ക്ക് ഒന്നാം സ്ഥാനം നേടിയത്. ഇതാദ്യമായാണ് ന്യൂയോര്‍ക്ക് ഒന്നാമതെത്തുന്നത്.

യുഎസിലെ ഉയര്‍ന്ന പണപ്പെരുപ്പമാണ് ന്യൂയോര്‍ക്കിനെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. സിംഗപ്പൂരാണ് രണ്ടാമത്.

കഴിഞ്ഞ തവണ ഒന്നാം സ്ഥാനക്കാരായ ടെല്‍ അവീവാണ് മൂന്നാമത്. ഹോംങ്കോംഗ്, ലോസ് ആഞ്ചലസ്, സൂറിച്ച്, ജനീവ, സാന്‍ഫ്രാന്‍സിസ്‌കോ, പാരിസ്, കോപന്‍ഹേഗന്‍, സിഡ്‌നി എന്നി നഗരങ്ങള്‍ നാലു മുതല്‍ പത്തുവരെ സ്ഥാനത്തുണ്ട്.

ഡമാസ്‌കസ്, ട്രിപോളി എന്നിവയാണ് ഏറ്റവും ചെലവു കുറഞ്ഞ നഗരങ്ങള്‍. ലോകത്തെ 173 നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. 90 രാജ്യങ്ങളിലെ ഇരുന്നൂറിലധികം ഉല്‍പ്പന്നങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കി നാനൂറിലധികം വിലകളാണ് താരതമ്യം ചെയ്തത്.

Other News in this category4malayalees Recommends