'ഷൊയ്ബ് സാനിയക്കൊപ്പം സന്തോഷവാനാണ്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാക് നടി

'ഷൊയ്ബ് സാനിയക്കൊപ്പം സന്തോഷവാനാണ്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാക് നടി
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടേയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെയും വിവാഹമോചന വാര്‍ത്തകള്‍ ചര്‍ച്ചയായപ്പോള്‍, പാക് നടിയും മോഡലുമായ ആയിഷ ഒമറിന്റെ പേരും അതില്‍ നിറഞ്ഞിരുന്നു. ആയിഷയ്‌ക്കൊപ്പമുള്ള ഷൊയ്ബിന്റെ സ്വകാര്യ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ഇതോടെ ഷൊയ്ബ് സാനിയയെ വഞ്ചിച്ചുവെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആയിഷ ഒമര്‍. ഷൊയ്ബിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും സാനിയയോടും ഷൊയ്ബിനോടും ബഹുമാനമാണെന്നും നടി പറയുന്നു.

'ഷൊയ്ബ് വിവാഹിതനാണ്. അദ്ദേഹം ഭാര്യക്കൊപ്പം സന്തുഷ്ടവാനാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. ഈ ലോകത്ത് അത്തരത്തിലുള്ള ബന്ധങ്ങളും ഉണ്ട്' എന്നാണ് ആയിഷ പറയുന്നു.

'തകര്‍ന്ന ഹൃദയങ്ങള്‍ പോകുന്നത് എവിടേക്കാണ്‌ദൈവത്തെ കണ്ടെത്താന്‍' എന്ന ക്യാപ്ഷനോടെ സാനിയ മിര്‍സ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു വിവാഹ മോചന അഭ്യൂഹങ്ങളുടെ തുടക്കം. പിന്നാലെയാണ് ഇവരുടെ ബന്ധം വഷളാകാന്‍ കാരണം ആയിഷ ഒമര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്.



Other News in this category



4malayalees Recommends