വാര്‍ത്തയ്ക്ക് ഗൂഗിളില്‍ നിന്നും പണം വാങ്ങിയെടുത്ത നിയമം 'വിജയം'; ടിക്ക് ടോക്കും, ട്വിറ്ററും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം

വാര്‍ത്തയ്ക്ക് ഗൂഗിളില്‍ നിന്നും പണം വാങ്ങിയെടുത്ത നിയമം 'വിജയം'; ടിക്ക് ടോക്കും, ട്വിറ്ററും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം

ലോകത്തില്‍ ആദ്യമായി വമ്പന്‍ ടെക് കമ്പനികളില്‍ നിന്നും വാര്‍ത്തയ്ക്ക് പണം ഈടാക്കിയ ഓസ്‌ട്രേലിയന്‍ നിയമം വിജയമെന്ന് ഗവണ്‍മെന്റ് റിപ്പോര്‍ട്ട്. ഇതോടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക്ക് ടോക്, ട്വിറ്റര്‍ എന്നിവരിലേക്കും വ്യാപിപ്പിക്കുന്നത് പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.


കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള ടെക് കമ്പനികള്‍ വാര്‍ത്താമാധ്യമങ്ങളുടെ വാര്‍ത്തകള്‍ ഇവരുടെ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാന്‍ കാര്‍ നേടണമെന്ന് നിയമം പാസാക്കിയത്. പദ്ധതി ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഗൂഗിളും, ഫേസ്ബുക്കും 30-ലേറെ കരാറുകളില്‍ ഒപ്പുവെച്ചുകഴിഞ്ഞതായി ഓസ്‌ട്രേലിയ ട്രഷറി വ്യക്തമാക്കി.

ഈ കരാറുകള്‍ വാര്‍ത്താ ബിസിനസ്സുകള്‍ക്ക് ഉപകാരം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അധിക ജേണലിസ്റ്റുകളെ നിയോഗിക്കാനും, മറ്റ് നിക്ഷേപങ്ങള്‍ക്കും വഴിയൊരുക്കിയതായി റിപ്പോര്‍ട്ട് പറഞ്ഞു. ഈ തെളിവുകളുടെ വെളിച്ചത്തില്‍ കോഡ് വിജയമായെന്നാണ് പരിഗണിക്കുന്നത്, റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിന്റെ വെളിച്ചത്തില്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും കോഡ് വ്യാപിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ & കണ്‍സ്യൂമര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഗൂഗിളും, ഫേസ്ബുക്കും തുടക്കത്തില്‍ പദ്ധതിയെ എതിര്‍ത്തെങ്കിലും പിന്നീട് ഭേദഗതികളോടെ കോഡിന് സമ്മതം മൂളുകയായിരുന്നു.
Other News in this category



4malayalees Recommends