ഹിജാബ് വിരുദ്ധസമരത്തില്‍ വനിതകളുടെ പേരാട്ട വിജയം; മതകാര്യ പൊലീസിനെ പിരിച്ച് വിട്ട് ഇറാന്‍

ഹിജാബ് വിരുദ്ധസമരത്തില്‍ വനിതകളുടെ പേരാട്ട വിജയം; മതകാര്യ പൊലീസിനെ പിരിച്ച് വിട്ട് ഇറാന്‍
ഇറാനില്‍ വനിതകള്‍ മുന്നിട്ടിറങ്ങി നയിച്ച ഹിജാബ് വിരുദ്ധസമരത്തിന് വിജയം. സമരത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിച്ചതോടെ ഭരണകൂടം മുട്ടുമടക്കി മതകാര്യ പൊലീസിനെ പിന്‍വലിച്ചു. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭത്തിനൊടുവിലാണ് ഇറാന്‍ ഭരണാധികാരികള്‍ മതകാര്യ പൊലീസിനെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

രാജ്യത്തെ വിവിധ സര്‍വകലാല വിദ്യാര്‍ഥികളും സ്ത്രീകളുമാണ് ഹിജാബ് വിരുദ്ധസമരത്തിന് നേതൃത്വം നല്‍കി തെരുവില്‍ ഇറങ്ങിയത്. അമിനിയുടെ മരണം മര്‍ദനം മൂലമല്ലെന്നും നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളെ തുടര്‍ന്നാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും സമരക്കാര്‍ പിന്മാറിയില്ല.

ആദ്യം ഇറാനിലും പിന്നീട് രാജ്യമാകെയും പ്രതിഷേധങ്ങള്‍ അലയടിച്ച് ഉയര്‍ന്നു. ഇതോടെ വന്‍ അന്താരാഷ്ട്ര സമ്മര്‍ദം ഇറാന്റെ മേല്‍ ഉണ്ടായി. തുടര്‍ന്നാണ് മത പൊലീസിന് പിന്‍വലിക്കേണ്ടി വന്നിട്ടുള്ളത്.

Other News in this category4malayalees Recommends