അപവാദങ്ങള്‍ ചോര്‍ത്തിയത് കൊട്ടാരത്തിലെ ചിലര്‍; തന്നെയും, മെഗാനെയും കുറിച്ച് ഇല്ലാക്കഥകള്‍ സ്ഥാപിച്ചെന്ന് ഹാരി; ഇത് വിദ്വേഷത്തിന്റെയും, വംശീയതയുടെയും പേരിലുള്ള പ്രശ്‌നങ്ങള്‍; രാജകുടുംബത്തിനെതിരെ 'പച്ചയ്ക്ക് പറഞ്ഞ്' നെറ്റ്ഫ്‌ളിക്‌സ് ട്രെയിലര്‍

അപവാദങ്ങള്‍ ചോര്‍ത്തിയത് കൊട്ടാരത്തിലെ ചിലര്‍; തന്നെയും, മെഗാനെയും കുറിച്ച് ഇല്ലാക്കഥകള്‍ സ്ഥാപിച്ചെന്ന് ഹാരി; ഇത് വിദ്വേഷത്തിന്റെയും, വംശീയതയുടെയും പേരിലുള്ള പ്രശ്‌നങ്ങള്‍; രാജകുടുംബത്തിനെതിരെ 'പച്ചയ്ക്ക് പറഞ്ഞ്' നെറ്റ്ഫ്‌ളിക്‌സ് ട്രെയിലര്‍

ഹാരിയെയും, മെഗാനെയും കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസിന്റെ രണ്ടാമത്തെ ട്രെയിലര്‍ കൊട്ടാരത്തിന് സമ്മാനിക്കുന്നത് ഉള്‍ക്കിടിലം! രാജകുടുംബത്തിലെ മേധാവിത്വത്തിന് എതിരെ ആഞ്ഞടിക്കുന്ന സസെക്‌സ് ദമ്പതികള്‍, തങ്ങള്‍ക്കെതിരായ കള്ളക്കഥകള്‍ ചോര്‍ത്തുകയും, മാധ്യമങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തത് ഉള്ളില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് ആരോപണവും പറഞ്ഞുവെയ്ക്കുന്നു.


രാജകീയ ജീവിതം 'വൃത്തികെട്ട കളിയാണെന്ന്' വ്യക്തമാക്കാനും ഹാരിയും, മെഗാനും തയ്യാറായിട്ടുണ്ട്. സ്ഥാപനത്തിലേക്ക് വിവാഹം ചെയ്‌തെത്തുന്ന സ്ത്രീകളുടെ ജീവിതം വേദനയും, ബുദ്ധിമുട്ടുകളും നിറഞ്ഞതാണെന്നും ഇവര്‍ പറയുന്നു. ഡയാന രാജകുമാരിയുടെയും, കെയ്റ്റിനെയും ഫോട്ടോഗ്രാഫര്‍മാര്‍ വളയുന്ന ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഈ വെളിപ്പെടുത്തലുകള്‍.

സസെക്‌സ് ദമ്പതികളുടെ അടുത്ത വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുകയാണ് കൊട്ടാരം. വെയില്‍സ് കുടുംബവുമായി സസെക്‌സുമാര്‍ കൂടുതല്‍ അകലാന്‍ ഇത് ഇടയാക്കുമെന്നാണ് ആശങ്ക. നെറ്റ്ഫ്‌ളിക്‌സ് സീരീസ് പകപോക്കലാണെന്ന് രാജകീയ വിമര്‍ശകര്‍ ആരോപണം ഉന്നയിച്ച് കഴിഞ്ഞു. ഇത് വില്ല്യമിന്റെ ഭാവി രാജകീയ ജീവിതത്തെ ബാധിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

ലോകത്തിന് മുന്നില്‍ രാജകുടുംബത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതാണ് വെളിപ്പെടുത്തലുകളെന്നാണ് ആരോപണം. ഹാരിയും, മെഗാനും നേരിട്ട അനുഭവങ്ങള്‍ വിദ്വേഷത്തിന്റെയും, വംശീയതയുടെയും ആണെന്ന് സുഹൃത്തുക്കള്‍ അവകാശപ്പെടുന്നുണ്ട്. സീരീസിന്റെ ആദ്യ ഭാഗം ഡിസംബര്‍ 8ന് സംപ്രേക്ഷണം ചെയ്യുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചു. രണ്ടാം ഭാഗം ഡിസംബര്‍ 15-നും പുറത്തുവിടും.
Other News in this category



4malayalees Recommends