വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം ; ആറു വര്‍ഷത്തിന് ശേഷം ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് ആരോപിച്ച് വീട്ടുകാര്‍

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം ; ആറു വര്‍ഷത്തിന് ശേഷം ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് ആരോപിച്ച് വീട്ടുകാര്‍
പെരുമ്പിലാവിലെ വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ25) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുവര്‍ഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ മകള്‍ ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഗ്രീഷ്മ എതിര്‍പ്പ് വകവെക്കാതെയാണ് ഇയാള്‍ക്കൊപ്പം പോയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മര്‍ദ്ദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു.കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറക്കുകയായിരുന്നു എന്നാണ് മൊഴി.

അപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്.

Other News in this category4malayalees Recommends