പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാക്ക് നല്‍കി യുവതിയെ പറ്റിച്ച് 47 ലക്ഷത്തോളം കവര്‍ന്ന വ്യാജ ജ്യോതിഷി പിടിയില്‍

പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാക്ക് നല്‍കി യുവതിയെ പറ്റിച്ച് 47 ലക്ഷത്തോളം കവര്‍ന്ന വ്യാജ ജ്യോതിഷി പിടിയില്‍
പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാക്ക് നല്‍കി യുവതിയെ പറ്റിച്ച് 47 ലക്ഷം രൂപ കവര്‍ന്നയാളെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദ് സ്വദേശിനിയായ യുവതിയില്‍ നിന്നാണ് പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷി പണം തട്ടിയെടുത്തത്. മുമ്പും ഇയാള്‍ നിരവധിയാളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ഹൈദരാബാദ് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നവംബര്‍ 19 നാണ് ഇന്‍സ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ 'ആസ്‌ട്രോ ഗോപാല്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്ന് പ്രൊഫൈലിലില്‍ എഴുതിയിരുന്നു.

ഇയാളുടെ അക്കൗണ്ട് കണ്ട യുവതിയാണ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടത്. തന്റെ പ്രണയബന്ധത്തില്‍ പ്രശ്‌നമുണ്ടെന്നും പരിഹരിക്കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി. ആദ്യ ഘട്ടത്തില്‍ ഇയാള്‍ ഇതിനായി 32,000 രൂപ ഈടാക്കി. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനെന്ന് പറഞ്ഞ് 47.11 ലക്ഷം രൂപയും വാങ്ങി. എന്നാല്‍ ഇയാള്‍ കബളിപ്പിക്കുകയാണ് എന്ന് വ്യക്തമായതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.







Other News in this category



4malayalees Recommends