കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ അവരുടെ ദൈനം ദിന കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാനും ശ്രദ്ധ ചെലുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ദുബൈ ജുവനൈല്‍ പ്രോസിക്യൂഷന്‍. കൂടാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഈ വര്‍ഷം മാത്രം കൗമാരക്കാര്‍ ഉള്‍പ്പെടെ 162 കേസുകള്‍ കൈകാര്യം ചെയ്തതായും അതില്‍ 241 കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ദുബൈ ജുവനൈല്‍ പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ 138 കേസുകളുടേയും 201 കൗമാരക്കാരായ പ്രതികളുടേയും സ്ഥാനത്താണിത്. ഒരു വര്‍ഷം തികയാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കഴിഞ്ഞ വര്‍ഷത്തേക്കാളും 17 ശതമാനം വര്ധനവാണ് കണക്കില്‍ കാണിക്കുന്നത്.

Other News in this category



4malayalees Recommends