വിഴിഞ്ഞം തുറമുഖ സമരം; അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ സമരം; അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍
വിഴിഞ്ഞം സമരം കാരണം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍. സമരം അവസാനിച്ചതിനാല്‍ സമരക്കാരെ ഇനി പ്രകോപിക്കുന്നില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 140 ദിവസമാണ് വിഴിഞ്ഞത്ത് സമരം നടന്നത്. അതില്‍ തുറമുഖം ഉപരോധിച്ചുകൊണ്ടുളള പ്രതിഷേധം 110 ദിവസമുണ്ടായിരുന്നു. ഇതനുസരിച്ച് ദിവസേന 2 കോടി രൂപ നഷ്ടം കണക്കാക്കിയാല്‍ 110 ദിവസം കൊണ്ട് 220 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കമ്പനി പറയുന്നത്. ഓരോ ഇനത്തിലും ഉണ്ടായ നഷ്ടം പ്രത്യേകം പ്രത്യേകം സര്‍ക്കാരിനെ അറിയിക്കണമെന്നും സര്‍ക്കാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി.

സമരം അവസാനിച്ചെങ്കിലും നഷ്ടം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കമ്പനിയോട് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. കരാര്‍ പ്രകാരം പദ്ധതിക്ക് കാലതാമസമുണ്ടായാല്‍ ആദ്യ മുന്ന് മാസവും പിന്നീട് പിഴയോട് കൂടിയ ആറ് മാസവും നീട്ടി നല്‍കാമെന്നാണ് വ്യവസ്ഥ. അത്പ്രകാരം ഇന്നലെവരെ ഏകദേശം 28 കോടിയോളം രൂപ കമ്പനി സര്‍ക്കാരിന് പിഴ നല്‍കേണ്ടി വരും. ഒപ്പം പലിശയും. സര്‍ക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. സമരത്തിന്റെ പേരിലുളള നഷ്ടപരിഹാരമായി 200 കോടിയോളം രൂപ കമ്പനി ചോദിക്കുമ്പോള്‍ 28 കോടി രൂപ കമ്പനിയോട് ആവശ്യപ്പെടുകൊണ്ട് മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയില്ല.

Other News in this category4malayalees Recommends