പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവം ; പ്രതിക്ക് നാല്പത് വര്‍ഷ തടവും 20,000 രൂപ പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവം ; പ്രതിക്ക് നാല്പത് വര്‍ഷ തടവും 20,000 രൂപ പിഴയും ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് നാല്പത് വര്‍ഷ തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂര്‍ സിറ്റി കോടപറമ്പിലെ പി മുഹമ്മദി(63)നാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി ജി ഘോഷയാണ് ശിക്ഷ വിധിച്ചത്.

2014 ല്‍ ആയിരുന്നു സംഭവം. പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

20 വര്‍ഷം വീതം തടവും, 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. ഇരുപതു വര്‍ഷത്തെ തടവ് ഒന്നിച്ചനുഭവിക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവു അനുഭവിക്കേണ്ടി വരും.

Other News in this category



4malayalees Recommends