സ്‌ട്രെപ് എ കേസുകള്‍ പൊറുതിമുട്ടിക്കുന്ന കാലം വരുന്നുവെന്ന് ജിപിമാര്‍; കുട്ടികള്‍ക്ക് 'മാരകമായ വൈറസ്' ബാധിച്ചെന്ന ആശങ്കയില്‍ പ്രാക്ടീസുകളിലും, എ&ഇയിലും, എന്‍എച്ച്എസ് 111 സെന്ററുകളിലേക്കും രക്ഷിതാക്കളുടെ ഒഴുക്ക്; 9-ാം ഇരയായി 5 വയസ്സുകാരി

സ്‌ട്രെപ് എ കേസുകള്‍ പൊറുതിമുട്ടിക്കുന്ന കാലം വരുന്നുവെന്ന് ജിപിമാര്‍; കുട്ടികള്‍ക്ക് 'മാരകമായ വൈറസ്' ബാധിച്ചെന്ന ആശങ്കയില്‍ പ്രാക്ടീസുകളിലും, എ&ഇയിലും, എന്‍എച്ച്എസ് 111 സെന്ററുകളിലേക്കും രക്ഷിതാക്കളുടെ ഒഴുക്ക്; 9-ാം ഇരയായി 5 വയസ്സുകാരി

കുട്ടികള്‍ക്ക് സ്‌ട്രെപ് എ ബാധിച്ചതായി സംശയിക്കുന്ന മാതാപിതാക്കള്‍ ജിപി പ്രാക്ടീസുകളിലേക്ക് ഒഴുകുന്നു. ഇതോടെ അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിന് മുന്‍പ് രണ്ട് വട്ടമെങ്കിലും ആലോചിക്കണമെന്ന് ജിപിമാര്‍ അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സീസണല്‍ വൈറസുകളും, ബാക്ടീരിയയും മൂലം കുട്ടികള്‍ രോഗബാധിതരാകുന്നതിനാല്‍ സര്‍ജറികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയാണ്.


വര്‍ദ്ധിക്കുന്ന ആശങ്ക ശമിപ്പിക്കാന്‍ ഓണ്‍ലൈനില്‍ ഉപദേശം തേടാനാണ് രക്ഷിതാക്കളോട് ജിപിമാര്‍ നിര്‍ദ്ദേശിക്കുന്നത്. ചെറിയ കുട്ടികളില്‍ രൂപപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍ ലിസ്റ്റ് ചെയ്യാനും, ഇത് നോക്കി അടിയന്തരമായി കൂടിക്കാഴ്ച ആവശ്യമായവര്‍ക്കായി അപ്പോയിന്റ്‌മെന്റ് നല്‍കാനുമാണ് ശ്രമം.

യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് ഒന്‍പതാമത്തെ കുട്ടി കൂടി മരണമടഞ്ഞ സാഹചര്യത്തില്‍ ആശങ്ക വളരുകയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ് സ്വദേശിനിയായ സ്റ്റെല്ലാ ലില്ലിയാണ് മരണമടഞ്ഞത്. എന്നാല്‍ മരണത്തിലേക്ക് നയിക്കുന്നതിന് മുന്‍പ് മൂന്ന് ദിവസം തുടര്‍ച്ചയായി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളാകുന്നത് വരെ ഡോക്ടമാര്‍ പ്രശ്‌നം തിരിച്ചറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രാക്ടീസുകള്‍ക്ക് പുറമെ എ&ഇ യൂണിറ്റുകളിലേക്കും, എന്‍എച്ച്എസ് 111 കോള്‍ സെന്ററുകളിലേക്കും ആശങ്ക ഉയര്‍ത്തിയുള്ള മാതാപിതാക്കളുടെ ഒഴുക്ക് ദേശീയ തലത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്. അധികമായി ആളുകള്‍ എത്തിയതോടെ കാഷ്വാലിറ്റി യൂണിറ്റുകള്‍ അപകടകരമായ സ്ഥലമായി മാറിയെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്‍എച്ച്എസ് ഇംഗ്ലണ്ട് രോഗികളെ എന്‍എച്ച്എസ് 111-ലേക്കാണ് ആദ്യം നയിക്കേണ്ടതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതുവഴി ജിപിമാര്‍ സമ്മര്‍ദത്തിലാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയണമെന്നും ബിഎംഎ പറഞ്ഞു.
Other News in this category



4malayalees Recommends