താപനില താഴും -10 സെല്‍ഷ്യസിലേക്ക്! സ്‌കോട്ട്‌ലണ്ടും, നോര്‍ത്ത് ഇംഗ്ലണ്ടും മഞ്ഞ് പുതച്ചു; വീടുകള്‍ ചുരുങ്ങിയത് 18 സെല്‍ഷ്യസില്‍ ചൂടാക്കി വെയ്ക്കണമെന്ന് ഉപദേശിച്ച് ആരോഗ്യ മേധാവികള്‍; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

താപനില താഴും -10 സെല്‍ഷ്യസിലേക്ക്! സ്‌കോട്ട്‌ലണ്ടും, നോര്‍ത്ത് ഇംഗ്ലണ്ടും മഞ്ഞ് പുതച്ചു; വീടുകള്‍ ചുരുങ്ങിയത് 18 സെല്‍ഷ്യസില്‍ ചൂടാക്കി വെയ്ക്കണമെന്ന് ഉപദേശിച്ച് ആരോഗ്യ മേധാവികള്‍; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

യുകെയിലേക്ക് തണുത്തുറഞ്ഞ കാലാവസ്ഥ വീശിയടിപ്പിച്ച് 'ട്രോള്‍ ഓഫ് ട്രോണ്‍ഡെം' എത്തുന്നതോടെ താപനില രാത്രിയോടെ -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്ന് പ്രവചനം. വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങള്‍, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ട്, വെസ്‌റ്റേണ്‍ ഐല്‍സ് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നല്‍കി.


ബുധനാഴ്ച വൈകുന്നേരത്തോടെ ആര്‍ട്ടിക് കാറ്റ് യുകെയിലേക്ക് വീശിത്തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. തണുപ്പ് കാലാവസ്ഥാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ യുകെ ഹെല്‍ത്ത് & സെക്യൂരിറ്റി ഏജന്‍സി ആളുകളോട് വീടുകള്‍ 18 സെല്‍ഷ്യസിലെങ്കിലും ചൂടാക്കി നിര്‍ത്താനാണ് ഉപദേശിക്കുന്നത്.

'നിങ്ങള്‍ തയ്യാറായിട്ടില്ലെങ്കിലും, വിന്റര്‍ തൊപ്പികളും, ഗ്ലൗസും, സ്‌കാര്‍ഫുമെല്ലാം പുറത്തെടുക്കാന്‍ സമയമായി. ബുധനാഴ്ച തണുപ്പേറിയതായി മാറും', മെറ്റ് ഓഫീസ് ട്വിറ്ററില്‍ പറഞ്ഞു.

'തണുപ്പ് കാലാവസ്ഥ തുടങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ തണുപ്പ് കൂടിവരും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ മോശം കാലാവസ്ഥ നേരിടും. യുകെയുടെ എല്ലാ ഭാഗങ്ങളിലേക്കും കൂടുതല്‍ തണുപ്പെത്തും', കാലാവസ്ഥാ നിരീക്ഷകന്‍ ഒലി ക്ലെയ്ഡണ്‍ വ്യക്തമാക്കി.

രാത്രികാലങ്ങളില്‍ -10 മുതല്‍ -11 വരെയാകും താപനില. പ്രാദേശിക ഇംഗ്ലണ്ട് മേഖലകളില്‍ -6 സെല്‍ഷ്യസ് വരെയും താപനില താഴും. യാത്ര ചെയ്യുന്ന ജനങ്ങളെ സംബന്ധിച്ച് മഞ്ഞ് വീഴ്ചയും, ഐസും യാത്രാ തടസ്സങ്ങള്‍ സൃഷ്ടിക്കും. വ്യാഴാഴ്ച ഉച്ചവരെ മുന്നറിയിപ്പ് നിലനില്‍ക്കും.
Other News in this category



4malayalees Recommends