കോസ്‌മെറ്റിക് സര്‍ജറികളോട് വിയോജിപ്പ് ; ജാക്വലിന്റെ വൈറല്‍ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

കോസ്‌മെറ്റിക് സര്‍ജറികളോട് വിയോജിപ്പ് ; ജാക്വലിന്റെ വൈറല്‍ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ
കോസ്‌മെറ്റിക് സര്‍ജറിയെ കുറിച്ച് സംസാരിച്ച നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ട്രോള്‍ പൂരം. 2006ല്‍ നടി മിസ് യൂണിവേഴ്‌സ് ശ്രീലങ്ക ആയിരുന്നു. ജാക്വിലിനോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞതാണ് താരത്തെ മത്സരത്തില്‍ വിജയി ആയി തിരിഞ്ഞെടുക്കാനുള്ള കാരണമായത്.

അന്ന് മത്സരത്തിനിടെയുള്ള ജാക്വിലിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കോസ്‌മെറ്റിക് സര്‍ജറിയെ കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ചാണ് ജാക്വിലിനോട് മത്സരത്തിനിടെ ചോദിക്കുന്നത്. താരം പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. കോസ്‌മെറ്റിക് സര്‍ജറി ചെയ്യുന്നതിനോട് വിയോജിപ്പ് ആണ് നടി പ്രകടിപ്പിച്ചത്.

'ഇത് സ്ത്രീകളുടെ പ്രകൃതിദത്തമായ സൗന്ദര്യം ആഘോഷിക്കപ്പെടുന്ന സൗന്ദര്യ മത്സരങ്ങള്‍ക്ക് എതിരാണ്. കോസ്‌മെറ്റിക് സര്‍ജറി പ്രോത്സാഹിപ്പെടുകയാണെങ്കില്‍ അത് ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും സാധിക്കാത്തവര്‍ക്കും ഇടയില്‍ ഒരു വിഷയമായി മാറും. സൗന്ദര്യ മത്സരങ്ങള്‍ അങ്ങനെയുള്ളവര്‍ക്ക് ഉള്ളതല്ല' എന്നാണ് ജാക്വിലിന്‍ പറയുന്നത്.

ജാക്വിലിന്റെ ഈ വാക്കുകളാണ് ട്രോള്‍ ചെയ്യപ്പെടുന്നത്. എത്രത്തോളം സര്‍ജറികള്‍ അവര്‍ തന്നെ ചെയ്തിട്ടുണ്ട്. അങ്ങനെ സര്‍ജറികള്‍ ചെയ്തിട്ടാണ് അവര്‍ പുതിയൊരു മുഖവുമായി എത്തിയിരിക്കുന്നത്' എന്നാണ് ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.Other News in this category4malayalees Recommends