ക്രിസ്മസിന് മുന്‍പ് ആംബുലന്‍സ് വിളിച്ചാല്‍ 'വരില്ല'? പണിമുടക്കിന് തീയതി കുറിച്ച് ആംബുലന്‍സ് ജീവനക്കാര്‍; ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ആയിരക്കണക്കിന് പാരാമെഡിക്കുകളും, എമര്‍ജന്‍സി സ്റ്റാഫും സമരത്തിനിറങ്ങുന്നു

ക്രിസ്മസിന് മുന്‍പ് ആംബുലന്‍സ് വിളിച്ചാല്‍ 'വരില്ല'? പണിമുടക്കിന് തീയതി കുറിച്ച് ആംബുലന്‍സ് ജീവനക്കാര്‍; ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ആയിരക്കണക്കിന് പാരാമെഡിക്കുകളും, എമര്‍ജന്‍സി സ്റ്റാഫും സമരത്തിനിറങ്ങുന്നു

വിന്ററില്‍ ബ്രിട്ടന്‍ സമരങ്ങളില്‍ മുങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഈ സമരങ്ങള്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ പടരുന്നത്. ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമെന്നാണ് പ്രഖ്യാപനം. ഇത് രോഗികള്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നതാണ്.


ശമ്പളവര്‍ദ്ധനവിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് ഡിസംബര്‍ 21ന് നടക്കുന്ന പണിമുടക്കിലേക്ക് വഴിമാറുന്നത്. ഇംഗ്ലണ്ടിലെ രണ്ട് ആംബുലന്‍സ് സര്‍വ്വീസുകള്‍ ഒഴികെയുള്ള 25,000 പാരാമെഡിക്കുകളും, എമര്‍ജന്‍സി സ്റ്റാഫുമാണ് സമരത്തിനിറങ്ങുന്നത്.

ഒരു ലക്ഷത്തോളം നഴ്‌സുമാര്‍ രണ്ട് ദിവസത്തെ സമരം പൂര്‍ത്തിയാക്കുന്ന ദിവസമാണ് ആംബുലന്‍സ് ജീവനക്കാര്‍ പണിനിര്‍ത്തിവെയ്ക്കുക. 999 കാലതാമസങ്ങളുടെ പ്രത്യാഘാതം രോഗികള്‍ അനുഭവിക്കേണ്ടി വരുമെന്ന് ആശുപത്രി മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.

വെയ്റ്റിംഗ് ലിസ്റ്റ് ദുരിതം വിതയ്ക്കുമ്പോള്‍ ഇത് കൂടുതല്‍ മോശമാക്കാനാണ് സമരങ്ങള്‍ വഴിയൊരുക്കുക. യുണീഷന്‍, യുണൈറ്റ്, ജിഎംബി യൂണിയനുകളാണ് ആംബുലന്‍സ് ജീവനക്കാരുടെ സമരം നയിക്കുന്നത്. നാല് ജിഎംബി ലൊക്കേഷനുകളിലെ ജീവനക്കാര്‍ ഡിസംബര്‍ 28ന് പണിമുടക്ക് ആവര്‍ത്തിക്കും.

ആദ്യ സമരത്തില്‍ അടിയന്തരമല്ലാത്ത കോളുകള്‍ മാത്രമാണ് ബാധിക്കപ്പെടുക. എമര്‍ജന്‍സി കോളുകളില്‍ പ്രതികരണം ഉണ്ടാകുമെങ്കിലും കാലതാമസത്തിന് സാധ്യതയുണ്ട്. പണിമുടക്ക് നിരാശാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി.
Other News in this category



4malayalees Recommends