ബിജെപി ചാക്കിട്ട് പിടിക്കുമോയെന്ന് പേടി; ഹിമാചല്‍പ്രദേശില്‍ ജയിച്ച എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റും; നീക്കവുമായി പ്രിയങ്ക

ബിജെപി ചാക്കിട്ട് പിടിക്കുമോയെന്ന് പേടി; ഹിമാചല്‍പ്രദേശില്‍ ജയിച്ച എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റും; നീക്കവുമായി പ്രിയങ്ക
ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ഭരണ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ കാലിടറിയിരുന്നു. കോണ്‍ഗ്രസ് ഭൂരിപക്ഷത്തേക്ക് അടുത്തതോടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇതിനെ തുടര്‍ന്നാണ് വിജയിച്ച സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചതെന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.എം.എല്‍.എമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഛത്തീസഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗലും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും തമ്മില്‍ ചര്‍ച്ച നടത്തി.

ബസുകളില്‍ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. പ്രിയങ്ക ഗാന്ധിയാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നു വൈകീട്ടോടെ പ്രിയങ്ക ഹിമാചല്‍ തലസ്ഥാനമായ ഷിംലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയുടെ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ശരിവെക്കും വിധം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചല്‍ പ്രദേശില്‍ നടക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും 30ലേറെ സീറ്റുകളിലാണ് മുന്നേറുന്നത്.

Other News in this category4malayalees Recommends