തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയിലും ബിജെപി മുന്നില്‍ ; രക്ഷാപ്രവര്‍ത്തനത്തിനയി വെള്ളത്തിലേക്കെടുത്ത് ചാടിയ മുന്‍എംഎല്‍എയെ ജനം സ്വീകരിച്ചു

തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയിലും ബിജെപി മുന്നില്‍ ; രക്ഷാപ്രവര്‍ത്തനത്തിനയി വെള്ളത്തിലേക്കെടുത്ത് ചാടിയ മുന്‍എംഎല്‍എയെ ജനം സ്വീകരിച്ചു
തൂക്കുപാലം ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നില്‍. ദുരന്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നല്‍കിയത്.

ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ജയന്തിലാല്‍ പട്ടേലിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും മത്സരിച്ചത്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് ബിജെപി നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു മോര്‍ബി ദുരന്തം. മച്ചു നദിക്ക് കുറുകെയുണ്ടായിരുന്ന തൂക്കുപാലം നദിയുടെ ആഴങ്ങളിലേക്ക് വീണപ്പോള്‍ നിരവധി പേര്‍ മരിച്ചു. കൂടുതലും സ്ത്രീകളും കുട്ടികളും. ലോകം ഒന്നാകെ വിറങ്ങലിച്ച ദുരന്തമായിരുന്നു ഇത്. 135 പേരുടെ മരണത്തിനിടയാക്കിയ സംഭവം, പക്ഷെ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമേ ആയിരുന്നില്ല.

ഗുജറാത്തില്‍ ബിജെപി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends