കെജിഎഫ് താരം അന്തരിച്ചു

കെജിഎഫ് താരം അന്തരിച്ചു
മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി. റാവു അന്തരിച്ചു. 70 വയസായിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്. യാഷ് നായകനായ കെജിഎഫ് ഫ്രാഞ്ചൈസിയിലെ അന്ധനായ വൃദ്ധന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ താരമാണ് കൃഷ്ണ റാവു

2018ല്‍ കെജിഎഫ് ചാപ്റ്റര്‍ 1 റിലീസ് ചെയ്ത ശേഷം മുപ്പതില്‍ അധികം സിനിമകളിലാണ് താരം വേഷമിട്ടത്. കന്നഡ സിനിമയില്‍ പതിറ്റാണ്ടുകളായി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കൃഷ്ണ. കെജിഎഫിന്റെ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ കൃഷ്ണ ജി. റാവുവിന്റെ ഡയലോഗ് ഡെലിവറി നിര്‍മാതാക്കളെ ആകര്‍ഷിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുമായിരുന്നു.

Other News in this category4malayalees Recommends