ബ്രിട്ടന്റെ പല ഭാഗത്തും മഞ്ഞുവീഴ്ച ; മൈനസ് പത്തില്‍ താഴെ താപനിലയെത്തുമെന്ന് മുന്നറിയിപ്പ് ; ഇനി തണുത്ത ദിവസങ്ങള്‍

ബ്രിട്ടന്റെ പല ഭാഗത്തും മഞ്ഞുവീഴ്ച ; മൈനസ് പത്തില്‍ താഴെ താപനിലയെത്തുമെന്ന് മുന്നറിയിപ്പ് ; ഇനി തണുത്ത ദിവസങ്ങള്‍
ബ്രിട്ടനില്‍ ഇനി തണുപ്പിന്റെ കാലഘട്ടം. ശീതവായു എങ്ങും ആഞ്ഞടിക്കുന്നു. പല ഭാഗത്തും മൈനസ് 10ന് താഴെ എത്തുമെന്നാണ് മൂന്നറിയിപ്പ്. നോര്‍വേയില്‍ നിന്നെത്തുന്ന അതി ശൈത്യം ഒരാഴ്ചയോളം ബ്രിട്ടനെ തണുപ്പിക്കും.

ഇന്നലെ രാത്രി മുതല്‍ പല ഭാഗത്തും മഞ്ഞുവീഴ്ചയായി. പല ഭാഗത്തും താപനില വല്ലാതെ താഴ്ന്നു. ഈ ആഴ്ച അവസാനം താപനില മൈനസ് പത്തിലേക്ക് ചില ഭാഗത്തു താഴുമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസ് അടുത്തിരിക്കേ മഞ്ഞു പെയ്യുന്നതാകും ഇനിയുള്ള ദിനങ്ങള്‍

ചില സ്ഥലങ്ങളില്‍ വെള്ളിയാഴ്ച്ച വരെ നീണ്ടു നില്‍ക്കുന്ന യെല്ലോ വാര്‍ണിംഗുകള്‍ ഉണ്ട്. താപനില കുറഞ്ഞു വരുന്നതോടെ, സമുദ്ര നിരപ്പില്‍ നിന്നും 650 അടിയിലേറെ ഉയരമുള്ള പ്രദേശങ്ങളില്‍ ഈയാഴ്ച്ച നാല് ഇഞ്ച് വരെ കനത്തില്‍ മഞ്ഞു വീഴുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിലും താഴ്ന്ന പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഞ്ഞുണ്ടാകും.

വീടിന് അകത്ത് 18 ഡിഗ്രി ചൂട് നിലനിര്‍ത്തണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ആവശ്യപ്പെട്ടു. ഊര്‍ജ്ജ പ്രതിസന്ധിയും വിലവര്‍ദ്ധനവും ജനത്തെ വലയ്ക്കുമ്പോള്‍ ശൈത്യം വലിയ വെല്ലുവിളിയാകും.


Other News in this category



4malayalees Recommends