കുവൈത്തില്‍ ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ചു

കുവൈത്തില്‍ ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ചു
കുവൈത്തില്‍ ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. സുഡാന്‍, ഈജിപ്ത് പൗരന്മാര്‍ക്കാണ് ശിക്ഷ.

വിവാഹ മോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ കുത്തി കൊലപ്പെടുത്തിയതിനാണ് സുഡാന്‍ പൗരന് ശിക്ഷ വിധിച്ചത്.

ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ടു മക്കളോടൊപ്പം രാജ്യം വിട്ട ഈജിപ്തുകാരന്റെ അഭാവത്തിലാണ് വധശിക്ഷ വിധിച്ചത്. ഇവരുടെ മൂന്നാമത്തെ കുട്ടിയെ ഉപേക്ഷിച്ചാണ് പോയത്.

Other News in this category



4malayalees Recommends