അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പം മന്ത്രി; രണ്ടാമത്തെ വീഡിയോയും പുറത്ത്; രാജസ്ഥാനില്‍ വിവാദം

അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പം മന്ത്രി; രണ്ടാമത്തെ വീഡിയോയും പുറത്ത്; രാജസ്ഥാനില്‍ വിവാദം
കിടപ്പറയില്‍ അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള മന്ത്രിയുടെ വീഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭ പ്രതിരോധത്തില്‍. രാജസ്ഥാന്‍ ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തായിരിക്കുന്നത്. മന്ത്രിയുടെ രണ്ടാമത്തെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം, മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.

അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.'അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായത്. അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്നു'വെന്ന് ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്തു. സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends