ബസേലിയോ 2023-24ന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു

ബസേലിയോ 2023-24ന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബസേലിയോ 202324ന്റെ ലോഗോയുടെ പ്രകാശനകര്‍മ്മം മലങ്കര സഭയുടെ ബാംഗ്‌ളൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ നിര്‍വഹിച്ചു.

കുവൈറ്റ് മഹാ ഇടവകയുടെ വികാരിയും മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ പ്രസിഡണ്ടുമായ ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, ഇടവക സെക്രട്ടറി ഐസക് വര്‍ഗീസ്, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് വൈസ് പ്രസിഡണ്ടും, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ തോമസ് കുരുവിള, സെക്രട്ടറി ജൂബിന്‍ ഉമ്മന്‍, ട്രഷറര്‍ ജോയി ജോര്‍ജ് മുള്ളന്താനം, സുവര്‍ണ്ണ ജൂബിലി ജനറല്‍ കണ്‍വീനര്‍ ജെറി ജോണ്‍ കോശി, പബ്‌ളിസിറ്റി കണ്‍വീനര്‍ തോമസ് മാത്യൂ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി ദീര്‍ഘമായ 35 വര്‍ഷക്കാലം മലങ്കര സഭയ്ക്ക് ശക്തമായ നേതൃത്വം നല്‍കി നയിച്ച പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ നാമധേയത്തില്‍ 1974ല്‍ സ്ഥാപിതമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റ്, ജാതിമതവര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെ സമൂഹത്തിനു വേണ്ടുന്നതായ കൈത്താങ്ങലുകള്‍ നല്‍കിക്കൊണ്ടാണ് അതിന്റെ അമ്പതാം വാര്‍ഷികത്തിന്റെ നിറവിലേക്ക് പ്രവേശിക്കുന്നത്.



Other News in this category



4malayalees Recommends