കുവൈറ്റ് : മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 2023 ജനുവരി 6, വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കോയമ്പത്തൂര്‍ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ ആചാര്യന്‍ ഫാ. ജിജോ പി. എബ്രഹാം കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.
ബസേലിയോ 202324 എന്നു നാമകരണം ചെയ്തിരിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിന്റെ കീഴിലുള്ള ബിഷപ്പ് വാല്‍ഷ് മെമ്മോറിയല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടക്കും. മലങ്കര സഭയുടെ ബാംഗ്‌ളൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യാതിഥിയായിരിക്കും.