യുഎസ് വ്യോമ മേഖലയിലുണ്ടായ സാങ്കേതിക തകരാര്‍ 5400 ലധികം വിമാന സര്‍വീസുകളെ ബാധിച്ചു ; 900 ത്തിലേറെ വിമാനങ്ങള്‍ റദ്ദാക്കി

യുഎസ് വ്യോമ മേഖലയിലുണ്ടായ സാങ്കേതിക തകരാര്‍ 5400 ലധികം വിമാന സര്‍വീസുകളെ ബാധിച്ചു ; 900 ത്തിലേറെ വിമാനങ്ങള്‍ റദ്ദാക്കി
യുഎസ് വ്യോമ മേഖലയിലുണ്ടായ സാങ്കേതിക തകരാര്‍ 5400 ലധികം വിമാന സര്‍വീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. 900 ത്തിലേറെ വിമാനങ്ങള്‍ റദ്ദാക്കി. യുഎസിലെ വ്യോമ ഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ എയര്‍ മിഷന്‍ സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്. രാവിലെ 9.30 വരെ അമേരിക്കയിലെ വിമാന ഗതാഗതം നിര്‍ത്തിവച്ചു.

പ്രശ്‌നത്തിന്റെ കാരണം പരിശോധിച്ച് ക്രമേണ രാജ്യത്താകെ എയര്‍ ട്രാഫിക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാന ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംമിനെ ബാധിക്കുന്ന വിധമാണ് സാങ്കേതിക തടസം നേരിട്ടത്. അപകട സാധ്യതകളും എയര്‍പോര്‍ട്ട് സൗകര്യങ്ങളിലെ മാറ്റങ്ങളും നടപടി ക്രമങ്ങളും ഉള്‍ക്കൊള്ളിച്ച് പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന സംവിധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ആയിരക്കണക്കിന് യാത്രക്കാരാണ് ഈ സാങ്കേതിക തകരാര്‍ കാരണം വലഞ്ഞത്. നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

ഈ അടുത്ത കാലത്തൊന്നുമില്ലാത്ത തരത്തിലുള്ള സാങ്കേതിക തകരാറാണ് സംഭവിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends