പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷകള്‍ ക്ഷണിച്ച് ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിബോട്ട

പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷകള്‍ ക്ഷണിച്ച് ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിബോട്ട

ഏറ്റവും പുതിയ റൗണ്ട് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം ഡ്രോയിലേക്ക് അപേക്ഷിക്കാനായി ഇന്‍വിറ്റേഷനുകള്‍ പ്രസിദ്ധീകരിച്ച് ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിബോട്ട പ്രൊവിന്‍സുകള്‍.


ക്യുബെക്കും, നുനാവുട്ടും ഒഴികെയുള്ള ഭൂരിപക്ഷം കനേഡിയന്‍ പ്രൊവിന്‍സുകളും, ടെറിട്ടറികള്‍ക്കും സ്വന്തം പിഎന്‍പി പ്രോഗ്രാമുകളുണ്ട്. ഈ പ്രോഗ്രാമുകള്‍ വഴിയാണ് താല്‍പര്യമുള്ള അപേക്ഷകര്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാന്‍ കഴിയുക.

പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്നത് പെര്‍മനന്റ് റസിഡന്‍സിന് ഗുണകരമാണ്. ക്യുബെക്കിന്റെ ഇമിഗ്രേഷന്‍ പദ്ധതികള്‍ കാനഡയുടെ ഇമിഗ്രേഷന്‍ പ്രോഗ്രാമില്‍ നിന്നും ഏറെ വിഭിന്നമാണ്.

പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം പ്രതിവര്‍ഷം 105,000 പിആര്‍ അഡ്മിനഷനുകളിലേക്ക് വഴിതെളിയിക്കും.
Other News in this category4malayalees Recommends