വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ച കൂട്ടുകാരനെ പത്തുവയസുകാരന്‍ വെടിവച്ച് കൊന്നു. മെക്‌സിക്കോയിലെ വെറാക്രൂസിലാണ് സംഭവം.ഗെയിം സ്‌റ്റേഷനിലെത്തി വീഡിയോ ഗെയിം കളിക്കുകയായിരുന്നു ഇരുവരും. പരാജയപ്പെട്ടതില്‍ കുപിതനായ കുട്ടി തോക്കെടുത്ത് സുഹൃത്തിന്റെ തലയിലേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടിലെ മേശപ്പുറത്ത് അലക്ഷ്യമായിട്ടിരുന്നതിനെ തുടര്‍ന്നാണ് പത്തുവയസുള്ള കുട്ടിക്ക് തോക്ക് കിട്ടിയതെന്നും കുട്ടിക്കുറ്റവാളികളുടെ മാതാപിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയാണ് തന്റെ മകന്റെ ജീവന്‍ കവര്‍ന്നതെന്നും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ആരോപിച്ചു.
മെക്‌സികോയില്‍ തന്നെ ക്രിമിനലുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് വെറാക്രൂസ്. 2006 മുതല്‍ ഇതുവരെ മൂന്നു ലക്ഷത്തിലേറെപ്പേരാണ് മയക്കുമരുന്ന് മാഫിയയും സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിലും അല്ലാതെയും കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു.