യുഎഇ കേരളം വിമാന നിരക്ക് കുറഞ്ഞു ; തിരികെയുള്ള നിരക്ക് കൂടി

യുഎഇ കേരളം വിമാന നിരക്ക് കുറഞ്ഞു ; തിരികെയുള്ള നിരക്ക് കൂടി
യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. ഡിസംബര്‍ ആദ്യവാരം മുതല്‍ ഈ മാസം 15 വരെ ശരാശരി 35000 രൂപ വരെ ഉണ്ടായിരുന്നത് ഇന്നു മുതല്‍ 12500 രൂപയായി. ഓരോ എയര്‍ലൈനുകളിലും നിരക്കില്‍ നേരിയ ഏറ്റകുറച്ചിലുണ്ട്. ഇതേ സമയം യാത്രക്കാരുടെ വര്‍ധന മൂലം കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ശരാശരി 27000 രൂപ വരെ ഈടാക്കുന്നു.

ഇന്ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വണ്‍വേയ്ക്ക് 12500 രൂപയാണ് ശരാശരി നരക്ക്. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ 50000 രൂപയാകും. യാത്ര 25 ന് ശേഷമാണെങ്കില്‍ 8000 രൂപയ്ക്ക് വണ്‍വേ ടിക്കറ്റ് ലഭിക്കും. നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ 32000 രൂപ മതിയാകും. യാത്ര അബുദാബി വഴിയെങ്കില്‍ നിരക്ക് കൂടുകയും ഷാര്‍ജ വഴിയാണെങ്കില്‍ കുറയുകയും ചെയ്യും. എന്നാല്‍ തിരിച്ചുവരണമെങ്കില്‍ രണ്ടു മൂന്നും ഇരട്ടി തുക നല്‍കണം.

Other News in this category



4malayalees Recommends